തൃശൂര്‍: സഹസംവിധായകനും നടനുമായ ദീപു ബാലകൃഷ്ണന് മുങ്ങിമരിച്ചു. നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്നു ക്ഷേത്രക്കുളത്തിലേക്കു കുളിക്കാന്‍ പോയതായിരുന്നു ദീപു. എന്നാല്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു.
തുടര്‍ന്നാണ് ക്ഷേത്ര കുളത്തിന് സമീപത്തുനിന്ന് ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
ഉറുമ്പുകള്‍ ഉറങ്ങാറില്ല. വണ്‍സ് ഇന്‍ മൈന്‍ഡ്, പ്രേമസൂത്രം എന്നീ സിനിമകളുടെ സഹസംവിധായകനാണ്. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
Discussion about this post