കുറ്റിപ്പുറം: ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മഞ്ചാടിയിൽ പകരനെല്ലൂർ സ്വദേശിനിയായ യുവതി വലിയാക്കത്തൊടിയിൽ 30കാരിയായ ഹഫ്സത്ത് ബീവിയാണ് ഭർത്താവിന്റെ കൺമുൻപിൽ വെച്ച് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ കുറ്റിപ്പുറത്ത് വെച്ചാണ് അപകടം നടന്നത്.
ഹഫ്സത്ത് ബീവിയും ഭർത്താവും സഞ്ചരിച്ചിരുന്നബൈക്കിൽ മറ്റൊരു വാഹനം ഇടിച്ചതിനെ തുടർന്ന് യുവതി റോഡിലേക്ക് തെറിച്ച് വീണു. ഈ സമയം, ഗ്യാസ് സിലിണ്ടർ കയറ്റിവന്ന മിനിലോറി യുവതിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളെ ഗുരുതര പരിക്കുകളോടെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുവതിയുടെ മൃതദേഹം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പൊന്നാനി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫാത്തിമ അസ്ല, സയ്യിദ് അഫ്ലഹ്, സയ്യിദ് അമൽ റാഷിദ് എന്നിവർ മക്കളാണ്.
Discussion about this post