തമിഴ്നാട്ടിൽ ആരാധകൻ സ്വന്തം പേരിൽ അമ്പലം പണിതിട്ടുണ്ടെന്ന് വെളിപ്പെടുത്തി പാചക വിദഗ്ധയും ടെലിവിഷൻ അവതാരകയുമായ ലക്ഷ്മി നായരും രംഗത്ത്. യുവതാരം ഹണി റോസ് തന്റെ പേരിൽ തമിഴ്നാട്ടിൽ അമ്പലം ഉണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് ലക്ഷ്മിയും സമാനമായി തന്റെ പേരിലും അമ്പലം ഉണ്ടെന്ന് തുറന്നു പറഞ്ഞത്.
ഒരു സ്വകാര്യ ചാനലിലെ ഗെയിം ഷോയിൽ സംസാരിക്കുകയായിരുന്നു ലക്ഷ്മി. ലക്ഷ്മി നായർക്ക് ഒരു അമ്പലമുണ്ടെന്ന് കേട്ടിട്ടുണ്ടല്ലോ എന്ന് അവതാരകനാണ് ചോദിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം.മുനിയാണ്ടി എന്ന പേരിലുള്ള ഒരാളാണ് അമ്പലം നിർമിച്ചിട്ടുള്ളതെന്ന് ലക്ഷ്മി പറയുന്നു.
തന്റെ ജന്മദിനത്തിന് അവിടെ വലിയ ആഘോഷ പരിപാടികൾ ആണ് അമ്പലത്തിൽ നടക്കുന്നതെന്നും പൂജ മുതൽ പായസ വിതരണം വരെ നടത്തിയിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു. എന്നാൽ, ഇതുവരെ ക്ഷേത്രം കാണാനായിട്ടില്ലെന്നും ഒരു തവണ അവിടെ പോയിക്കാണമെന്നുണ്ടെന്നും ലക്ഷ്മി നായർ കൂട്ടിച്ചേർത്തു.
Discussion about this post