ഇടുക്കി: കൃഷ്ടിയത്തിലെത്തിയ യുവാവ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ മരത്തിന് മുകളില്‍ കയറിയിരുന്നത് ഒന്നരമണിക്കൂര്‍. ചിന്നക്കനാലിലാണ് സംഭവം. സിങ്കുകണ്ടം സ്വദേശി സജിയാണ് രാവിലെ കൃഷിയിടത്തില്‍വച്ച് കാട്ടാന കൂട്ടത്തിന്റെ മുന്നിലകപ്പെട്ടത്. തനിക്ക് നേരെ കൊമ്പന് പാഞ്ഞടുത്തതോടെ സജി സമീപത്തെ യൂക്കാലി മരത്തിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവമുണ്ടായത്. കൃഷിയാവശ്യങ്ങള്‍ക്കായി സ്ഥലത്തെത്തിയ സജി, ഈ സമയത്താണ് ആനക്കൂട്ടത്തിന്റെ പാഞ്ഞുവരവ് കണ്ടത്. ഒരു കൊമ്പനും പിടിയാനയും രണ്ട് കുട്ടിയാനകളും കൂട്ടത്തിലുണ്ടായിരുന്നു. ഓടിരക്ഷപെടാനുള്ള വഴി കാണാതായതോടെയാണ് സജി മരത്തിന് മുകളിലേക്ക് കയറിയത്.
also read- അവതാരകയോട് മോശമായി പെരുമാറി; നടന് ശ്രീനാഥ് ഭാസി അറസ്റ്റില്‍; നടപടി ചോദ്യം ചെയ്യലിന് ശേഷം
ഏറെ നേരം കഴിഞ്ഞിട്ടും ആരും അതുവഴി വരാതിരുന്നതോടെയാണ് ഒന്നരമണിക്കൂറിലധികം സജി മരത്തില്‍ കുടുങ്ങി പോയത്. പിന്നീട് നാട്ടുകാരെത്തി പടക്കം പൊട്ടിച്ചാണ് ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തിയത്. നിരന്തരം കാട്ടാന ശല്യമുള്ള പ്രദേശമാണിത്.
Discussion about this post