കോഴിക്കോട്: പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന് പൃഥ്വിരാജ് സുകുമാരന്‍, നയന്‍താര എന്നിവരെ കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം ‘ഗോള്‍ഡ്’ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍. പ്രേമത്തിന്റെ ഗംഭീര വിജയത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഗോള്ഡിന് ഉണ്ട്.
ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകാത്തത് മൂലം സിനിമയുടെ റിലീസ് നീട്ടിവെക്കുകയായിരുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിന്റെ പലഭാഗത്തും പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളും സ്ഥാപിച്ചിട്ടുണ്ട്.
ഇപ്പോഴിതാ സിനിമയുടെ ഒരു പ്രൊമോഷന് പോസ്റ്ററാണ് വൈറലാകുന്നത്. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഗോള്‍ഡിന്റെ ഒരു ഹോര്‍ഡിങ്ങാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
‘പേരു കൊണ്ട് ഈ പോസ്റ്റര്‍ വെക്കാന്‍ ഇതിലും നല്ല സ്ഥലം വേറെ ഇല്ല ഇന്ന് കേരളത്തില്‍..’ എന്ന് പറഞ്ഞാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂവി സ്ട്രീറ്റാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
കേരളത്തില്‍ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വ്യാപകമായി നടക്കുന്ന ഇടമാണ് കോഴിക്കോട് വിമാനത്താവളം. മലദ്വാരത്തില്‍ ഒളിപ്പിച്ചും ഇലക്ട്രോണിക് സാധനങ്ങള്ക്കിടയിലുമായി കടത്തുന്ന കിലോക്കണക്കിന് സ്വര്‍ണമാണ് പലദിവസങ്ങളിലും ഇവിടെ നിന്ന് പിടികൂടുന്നത്. ഈ സാഹചര്യത്തിലാണ് പോസ്റ്റ് ശ്രദ്ധേയമാകുന്നത്.
Discussion about this post