ഗുരുവായൂര്‍: പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ശനിയാഴ്ച വൈകിട്ട് 5 മണിയോടെ ഇളയ മകന് ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മര്‍ച്ചന്റ്, റിലയന്‍സ് ഡയറക്ടര്‍ മനോജ് മോദി എന്നിവര്‍ക്കൊപ്പമാണ് മുകേഷ് അംബാനി എത്തിയത്. ഒരു കോടി 51 ലക്ഷം രൂപ ഗുരുവായൂര്‍ ക്ഷേത്രത്തിന് സംഭാവനയായി മുകേഷ് അംബാനി സംഭാവനയായി നല്കി.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ ഹെലികോപ്ടറില്‍ എത്തിയ അദ്ദേഹം റോഡ് മാര്‍ഗമാണ് ഗുരുവായൂരിലെത്തിയത്. ക്ഷേത്രത്തിലെത്തിയ അംബാനിയെ ദേവസ്വം ചെയര്‍മാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
കുറച്ചു കാലമായി ഇവിടെ വന്നിട്ട്, ഇപ്പോള്‍ വരാനായി. വളരെ സന്തോഷം. സ്വീകരണത്തിന് നന്ദി.” മുകേഷ് അംബാനി പറഞ്ഞു. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി. നമസ്ക്കാര മണ്ഡപ സമീപത്തെ വിളക്കില്‍ പ്രാര്‍ഥനാപൂര്‍വ്വം നെയ്യ് അര്‍പ്പിച്ചു.
ഗുരുവായൂരപ്പനെ കണ്‍നിറയെ കണ്ടു. മനസ്സര്‍പ്പിച്ചു തൊഴുതു ഭഗവദ് സായൂജ്യം നേടി. തുടര്‍ന്ന് മുകേഷ് അംബാനിക്കും സംഘത്തിനും ഗുരുവായൂരപ്പന്റെ പ്രസാദകിറ്റും നല്കി. ക്ഷേത്ര കാര്യങ്ങള്‍ എല്ലാം ചെയര്‍മാനോട് ചോദിച്ചറിഞ്ഞ മുകേഷ് അംബാനി, കാണിക്കയായി 1.51 കോടിയുടെ ചെക്ക് അന്നദാനഫണ്ടിലേക്ക് നല്കി.
20 മിനിറ്റോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു. അഞ്ചരയോടെ ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ അദ്ദേഹത്തിന് കിഴക്കേ ഗോപുരകവാടത്തിനു മുന്നില്‍ ചെയര്മാന് ഡോ.വി.കെ.വിജയന് ദേവസ്വത്തിന്റെ ഉപഹാരവും സമ്മാനിച്ചു. എല്ലാവര്ക്കും നന്ദി പറഞ്ഞ ശേഷമാണ് മുകേഷ് അംബാനിയും സംഘവും മടങ്ങിയത്
Discussion about this post