പാറശ്ശാല: പൊഴിയൂർ കാരോടിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ട് അഞ്ച് വയസുകാരന് ദാരുണാന്ത്യം. അമ്മയ്ക്കൊപ്പം സഞ്ചരിക്കവെയായിരുന്നു അപകടം നടന്നത്. പൊഴിയൂർ അമ്പലിക്കോണം എൽ.പി സ്കൂൾ വിദ്യാർഥി പവിൻ സുനിൽ ആണ് മരിച്ചത്.
അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഇരട്ട സഹോദരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരട്ടക്കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി അമ്മ മിനി സ്കൂട്ടറിൽ കൊണ്ടുപോകവെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട സ്കൂട്ടർ മാറാടി തോട്ടിലേക്ക് മറിയുകയായിരുന്നു.
സ്കൂട്ടറിന് അടിയിൽപ്പെട്ട പവിൻ സുനിലിനെ പാറശാല ജനൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സഹോദരൻ നിതിൻ സുനിലിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു. മകനെ നഷ്ടപ്പെട്ടത് നേരിൽ കണ്ട ആഘാതത്തിലാണ് അമ്മ.
Discussion about this post