തൃശ്ശൂർ: മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നി പിതാവ് മകന്റെ ബാഗ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് കഞ്ചാവ്. തൃശ്ശൂരിലാണ് സംഭവം. സ്കൂളിലെത്തി കാത്ത് നിന്നാണ് പിതാവ് തന്റെ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകന്റെ ബാഗ് പരിശോധനിച്ചത്.
വിവരമറിഞ്ഞെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിൽ മറ്റ് നാല് വിദ്യാർഥികൾ കൂടി കഞ്ചാവ് ഉപയോഗിക്കുന്നതായും കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ കുറച്ച് നാളുകളായി മകന്റെ പെരുമാറ്റത്തിൽ പിതാവിന് സംശയമുണ്ടായിരുന്നു. തുടർന്ന് മകന്റെ സ്കൂളിലെത്തിയ പിതാവ് കാത്തുനിന്നു. തുടർന്ന് കൂട്ടുകാരോടൊപ്പം വന്ന മകനെ മാറ്റിനിർത്തി പരിശോധിച്ചപ്പോൾ പാന്റിനുള്ളിൽ നിന്ന് കഞ്ചാവുപൊതി കണ്ടെത്തുകയായിരുന്നു.
Discussion about this post