തൊടുപുഴ : 23 ടിക്കറ്റ് ഒന്നിച്ചെടുത്തു, അതിലൊന്നിൽ ഭാഗ്യദേവതയുടെ കടാക്ഷം എത്തിയതിന്റെ ആശ്വാസത്തിലാണ് നിർമാണത്തൊഴിലാളിയായ ഏഴല്ലൂർ പ്ലാന്റേഷൻ നടുവിലെ വീട് രാജീവ്. കഴിഞ്ഞ ദിവസം നടന്ന അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ രാജീവിന് കൈവന്നത്.
സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന രാജീവ് ഇന്നലെ 23 ടിക്കറ്റുകളാണ് എടുത്തത്. ഇതിൽ മറ്റൊരു ടിക്കറ്റിനു സമാശ്വാസ സമ്മാനമായ 8,000 രൂപയും ലഭിച്ചിട്ടുണ്ട്. രാജീവ് ഒരു ദിവസം 10 ടിക്കറ്റുകൾ വരെ എടുക്കാറുണ്ട്. രാജീവ് ഇപ്പോൾ വാടകവീട്ടിലാണു താമസിക്കുന്നത്.
ബേക്കറി ജീവനക്കാരിയായ ഭാര്യ ശ്രീജയും മക്കളായ അനാമികയും അഭിനവും ഉൾപ്പെടുന്ന കുടുംബത്തിനു സ്വന്തമായി വീടു നിർമിക്കണമെന്ന് മാത്രമാണ് ആഗ്രഹം. നാട്ടുകാരനായ ലോട്ടറി വിൽപനക്കാരൻ മനോഹരനിൽ നിന്നാണു ടിക്കറ്റ് വാങ്ങിയത്.
Discussion about this post