കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റിൽ കഞ്ചാവ് കുരു കലക്കിയ മിൽക്ക് ഷേയ്ക്ക് വിൽപ്പന; സ്ഥാപനത്തിനെതിരെ കേസെടുത്തു

കോഴിക്കോട്: തെക്കേ കടപ്പുറത്ത് ഗുജറാത്തി സ്ട്രീറ്റിൽ കഞ്ചാവ് കുരു ജ്യൂസ് വിറ്റ സ്ഥാപനത്തിനെതിരെ പോലീസ് കേസെടുത്തു. ജ്യൂസ് സ്റ്റാളുകളിൽ എൻഫോഴ്സ്മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവിന്റെ കുരു ഓയിൽ രൂപത്തിലാക്കി മിൽക്ക് ഷെയ്ക്കിൽ കലക്കി കൊടുക്കുന്നത് കണ്ടെത്തിയത്.

ഭർത്താവിന്റെ അവഗണന താങ്ങാനായില്ല; മക്കളെയും കൂട്ടി കടലിൽ ചാടാൻ ഒരുങ്ങിയ യുവതിയെ ജീവിതത്തിലേയ്ക്ക് തിരികെ കയറ്റി കേരളാ പോലീസ്; നിറകൈയ്യടി

കടയിൽനിന്നു ഹെംപ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേർത്ത 200 മില്ലി ദ്രാവകവും അധികൃതർ പിടിച്ചെടുക്കുകയും ചെയ്തു. സ്ഥാപനത്തിനെതിരെ ലഹരിമരുന്ന് നിയമ പ്രകാരം കേസെടുത്തു. സീഡ് ഓയിൽ രാസപരിശോധനക്കായി റീജനൽ കെമിക്കൽ ലാബിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും അസി. എക്സൈസ് കമ്മിഷണർ എൻ.സുഗുണൻ അറിയിച്ചു. ഡൽഹിയിൽ നിന്നുമാണ് കഞ്ചാവിന്റെ കുരു എത്തിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തിലുളള കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായും സംശയമുണ്ട്. വിദ്യാർത്ഥികൾ കൂടുതലായി ഈ സ്ഥാപനത്തിൽ എത്തുന്നുണ്ടോയെന്നും എക്സൈസ് സംഘം നിരീക്ഷിച്ചു വരികയാണ്.

ഗുജറാത്തി സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന കടയിൽ കഞ്ചാവ് ചെടിയുടെ വിത്തുപയോഗിച്ച് ഷെയ്ക്ക് അടിച്ചു വിൽപ്പന നടത്തുന്നതായി സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്നതായി എക്സൈസ് കമ്മിഷണർക്ക് പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടയിൽ നിന്ന് സാധനങ്ങൾ പിടിച്ചെടുത്തത്.

Exit mobile version