കാക്കിക്കുള്ളിലെ പ്രണയം; ജോലിയിൽ ഒന്നിച്ച വലിയതുറയിലെ എസ്‌ഐമാർ ജീവിതത്തിലും ഇനി ഒന്നിച്ച്, അഭിലാഷും അലീനയും വിവാഹിതരായി, ആശംസകളുമായി സഹപ്രവർത്തകർ

Police officers | Bignewslive

തിരുവനന്തപുരം: ജോലിയിൽ ഒന്നിച്ച വലിയ തുറയിലെ എസ്‌ഐമാർ ജീവിതത്തിലും ഒന്നിച്ചു. വലിയതുറ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ. അഭിലാഷ് മോഹനനും ക്രൈം എസ്.ഐ. അലീനാ സൈറസുമാണ് വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്. ഇരുവർക്കും സഹപ്രവർത്തകർ ആശംസകൾ നേർന്നു.

സ്വകാര്യ ബസ് ജീവനക്കാരനെ നടുറോഡിൽ ഇട്ട് പഞ്ഞിക്കിട്ട് യുവാവ്; അടിപിടിക്ക് ശേഷം സ്റ്റേഷനിലെത്തിയപ്പോൾ അച്ചു അറിഞ്ഞു, മർദ്ദനം തന്റെ വീട്ടിലെ പെണ്ണിനെ കയറിപ്പിടിച്ചതിനെന്ന്! കേസ്

ജോലിയുടെ ഭാഗമായിട്ടായിരുന്നു അവർ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത്. കേസുകൾ കൈകാര്യം ചെയ്യുന്നതിലും അവ അന്വേഷിച്ച് കൃത്യമായ റിപ്പോർട്ട് തയ്യാറാക്കുന്നതിലുമൊക്കെ പുലർത്തിയിരുന്ന ഇവർ പതിയെ അടുക്കുകയായിരുന്നു. അലീന പ്രകടിപ്പിക്കുന്ന പക്വതയും ഉത്തരവാദിത്വവുമാണ് അലീനയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ ആഗ്രഹിച്ചതെന്ന് എസ്.ഐ. അഭിലാഷ് പറഞ്ഞു.

2019 ലാണ് അഭിലാഷ് ജോലിയിൽ പ്രവേശിച്ചത്. പേയാട് അഭിലാഷ് ഭവനിൽ ഗവൺമെന്റ് പ്രസിൽ നിന്ന് വിരമിച്ച മോഹനന്റെയും അനിതകുമാരിയുടെയും മകനാണ്. 2018-ലാണ് അലീന ജോലിയിൽ പ്രവേശിച്ചത്. പത്തനംതിട്ട സ്റ്റേഷനിൽ നിന്നായിരുന്നു വലിയതുറ സ്റ്റേഷനിലെത്തിയത്. വെട്ടുതുറ അലീന ഹൗസിൽ മത്സ്യത്തൊഴിലാളിയായ സൈറസിന്റെയും അൽഫോൺസിയയുടെയും മകളാണ് അലീന.

ജോലിയോടുള്ള അഭിലാഷിന്റെ ആത്മാർഥതയും പോസിറ്റീവ് നിലപാടുകളും തന്നെയാണ് തന്നെയും ആകർഷിച്ചതെന്ന് അലീനയും വെളിപ്പെടുത്തി. ജൂലായ് 14-ന് മലയിൻകീഴ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹം. ”രാവിലെ 11-ന് ഞങ്ങൾ വിവാഹിതരായി. രജിസ്ട്രാഫീസിൽ കൊടുക്കേണ്ട അപേക്ഷയിലെ ഫോട്ടോ മേലുദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.പൃഥ്വിരാജാണ് സാക്ഷ്യപ്പെടുത്തിയത്. വിവാഹക്കാര്യം പറഞ്ഞപ്പോൾ ആദ്യം അദ്ദേഹവും ഞെട്ടി. ആശംസകൾ അറിയിച്ചശേഷം സന്തോഷത്തോടെ ഒപ്പിട്ടുതന്നു”- അലീന ചെറുപുഞ്ചിരിയോടെ പറഞ്ഞു.

Exit mobile version