ശബരിമല അയ്യപ്പന് 107.75 പവന്റെ മാല; കാണിക്ക സമർപ്പിച്ച് തിരുവവന്തപുരം സ്വദേശി

പത്തനംതിട്ട: ശബരിമല അയ്യപ്പന് കാണിക്കയായി 107.75 പവൻ തൂക്കമുളള സ്വർണ്ണമാല സമർപ്പിച്ച് തിരുവനന്തപുരം സ്വദേശി.ലെയർ ഡിസൈനിലുളളതാണ് മാല. പത്തോളം ലെയറുകളാണ് മാലയിലുള്ളത്. തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് മാല നടയിൽ സമർപ്പിച്ചത്.

ബൈക്ക് ഓടിക്കുന്നതിനിടെ ഫെയ്‌സ്ബുക്ക് ലൈവ്; എംവിഡി യുവാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

സുഹൃത്തിനൊപ്പം വെള്ളിയാഴ്ച രാവിലെയാണ് ഇയാൾ ശബരിമലയിൽ ദർശനത്തിനെത്തിയത്. തുടർന്ന് നടയിൽ സ്വർണമാല സമർപ്പിക്കുകയായിരുന്നു.വിദേശത്ത് ബിനിസുളള കുടുംബത്തിൽപ്പെട്ടയാളാണ്.മാല വിഗ്രഹത്തിൽ ചാർത്തിക്കണ്ടശേഷം പ്രാർത്ഥനയും കഴിഞ്ഞാണ് ഭക്തൻ മലയിറങ്ങിയത്. പണിക്കൂലി അടക്കം 44,98,600 രൂപ വിലവരുന്നതാണ് മാല.

Exit mobile version