തിരുവനന്തപുരം: ദേവദൂതര്‍ക്ക് ശേഷം സോഷ്യല്‍ ലോകത്ത് നിറയുന്നത് കടുവയിലെ ‘പാലാപ്പള്ളി തിരുപ്പള്ളി’ പാട്ടാണ്. നിരവധി പേര് ചിത്രത്തിന് ചുവടുവച്ച് എത്തിയിരുന്നു. ഇപ്പോഴിതാ ഗാനത്തിന് ചുവടുവച്ച ഡോക്ടര്‍മാരെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്.
ഡോക്ടര്‍മാരായ സാവനും സഫീജുമാണ് ‘പാലാപ്പള്ളി തിരുപ്പള്ളി’യ്ക്ക് ചുവടുവച്ച് വൈറലായിരിക്കുന്നത്. ഇരുവരും നല്ല ഡോക്ടര്‍മാരും നല്ല ഡാന്‍സര്‍മാരുമാണെന്നും വീഡിയോക്കൊപ്പം മന്ത്രി കുറിച്ചു.
വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ടായ ഡോ. സാവന്‍ സാറാ മാത്യുവും മെഡിക്കല്‍ ഓഫീസര്‍ ഡോ. സഫീജ് അലിയുമാണ് പാട്ടിന് കിടിലന്‍ ചുവടുവച്ചത്. പീച്ചങ്കോട് ടര്‍ഫിലാണ് ഇവരുടെ ഡാന്‍സ് ചിത്രീകരിച്ചിരിക്കുന്നത്. ആശുപത്രിയിലെ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരായ കെ സി ലതേഷും റുബീന കമറുമാണ് വൈറല്‍ വീഡിയോയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ഡോക്ടര്‍മാരുടെ മനോഹരമായ ഡാന്‍സ് വീഡിയോ ആരോഗ്യമന്ത്രി വീണ ജോര്‍ജും തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുകയാണ്. ഇരുവരും നല്ല ഡോക്ടര്‍മാരും നല്ല ഡാന്‍സര്‍മാരുമാണെന്നും വീഡിയോക്കൊപ്പം മന്ത്രി കുറിച്ചു.
ട്രൈബൽ ജന വിഭാഗങ്ങൾക്ക് ഉൾപ്പെടെ ഏറെ ആശ്വാസമാണ് നല്ലൂർനാട് കാൻസർ ചികിത്സാ കേന്ദ്രം. സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ.പി. കീമോതെറാപ്പി നൽകുന്ന ആശുപത്രികളിൽ ഒന്നാണിത്.
Discussion about this post