തിരുവന്തപുരം: ജീവിതപ്രാരാബ്ദം ഉള്ളിലൊതുക്കി 5 പതിറ്റാണ്ടിലധികം ഭക്തരെ അനുഗ്രഹിച്ച് അവരുടെ ദുഃഖമകറ്റി തെയ്യകോലത്തില്‍ കെട്ടിയാടി മറ്റുള്ളവരുടെ വിഷമതകള്‍ മാറ്റി കൊടുക്കുന്ന കിഴക്കേകൊവ്വല്‍ കണ്ണന് പണിക്കര്‍ക്ക് 60 ലക്ഷത്തിന്റെ ഭാഗ്യമാണ് തേടിയെത്തിയത്. അറുപതാം വയസ്സില്‍ കണ്ണന് പണിക്കരെ തേടിയെത്തിയതു സംസ്ഥാന സര്‍ക്കാരിന്റെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപ എന്നതാണ് ഇവിടെ കണ്ണന് വിശ്വസിക്കാനാകാത്തത്.
അഞ്ചാം വയസ്സില്‍ വേടന് കെട്ടി തെയ്യമെന്ന അനുഷ്ഠാന ചടങ്ങിലേക്ക് കടന്നുവന്നതാണു കണ്ണന് പണിക്കര്‍. നാട്ടുകൂട്ടത്തിന്റെ സങ്കടം അകറ്റുന്ന തന്റെ സങ്കടം ഇഷ്ട ദേവനായ പൊട്ടന്‍തെയ്യം ഭാഗ്യത്തിലൂടെ അകറ്റുമെന്നു കണ്ണന് പണിക്കര്‍ക്കു തോന്നാറുണ്ട്. അതുകൊണ്ടു തന്നെ, ടൗണില്‍ എത്തിയാല്‍ ഒരു ലോട്ടറി ടിക്കറ്റ് വാങ്ങിയാണ് മടങ്ങുക. 26നു നറുക്കെടുക്കുന്ന ലോട്ടറി ടിക്കറ്റും കണ്ണന് പണിക്കര്‍ എടുത്തിരുന്നു.
26നു രാത്രി കണ്ടോത്ത് പൊട്ടന്‍തെയ്യം കെട്ടിയാടിയ പണിക്കര്‍ പിറ്റേ ദിവസം പത്രം നോക്കിയില്ല. ഒരു തെയ്യം കലാകാരനാണു ലോട്ടറി അടിച്ചതെന്നു ടിക്കറ്റ് വിറ്റ സുരേശന് അറിയാമായിരുന്നു. പക്ഷേ, ടിക്കറ്റ് നല്കുമ്പോള് സുരേശന് കടയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണു കണ്ണന് പണിക്കര്‍ക്കാണു സമ്മാനം ലഭിച്ചതെന്ന് അറിയാതെ പോയത്.
Discussion about this post