തിരുവനന്തപുരം കഴക്കൂട്ടത്ത് അനിയൻ ചേട്ടനെ കുത്തിക്കൊന്നു. കഴക്കൂട്ടം സ്വദേശി രാജുവാണ് മരിച്ചത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സഹോദരൻ രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
കഴക്കൂട്ടം പുല്ലാട്ടുകരി കോളനിയിലാണ് ഒരുമിച്ചുള്ള മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് അനുജൻ ജ്യേഷ്ഠനെ കുത്തിയത്. ഒറ്റത്തവണയേ കുത്തിയുള്ളൂവെങ്കിലും നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ രാജു അവിടെത്തന്നെ കുഴഞ്ഞുവീണു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് രാജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post