ആലപ്പുഴ: ഉദ്ഘാടനം ചെയ്ത വസ്ത്രശാലയിലെ ജീവനക്കാരോടൊപ്പം നിലത്തിരുന്നു ഫോട്ടോയ്ക്ക് പോസ് ചെയ്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഹരിപ്പാട്ട് പുതുതായി ആരംഭിച്ച വസ്ത്രവില്പന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ താരമാണ് ജീവനക്കാരെ ഒന്നടങ്കം ഞെട്ടിച്ചത്.
മമ്മൂട്ടിയോടൊപ്പം ഫോട്ടോ എടുക്കാന്‍ കാത്തിരുന്ന ജീവനക്കാരായ യുവതികളെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം അവര്‍ക്കൊപ്പം തറയില്‍ ഇരിക്കുകയായിരുന്നു. ഫോട്ടോ എടുക്കാന്ഒരുക്കിയ ഇരിപ്പിടം ഉപേക്ഷിച്ചാണ് മമ്മൂട്ടി നിലത്ത് ഇരുന്നത്. മമ്മൂട്ടിയുടെ ഈ വീഡിയോ വളരെപ്പെട്ടെന്നു സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഹരിപ്പാട് ആരംഭിച്ച വസ്ത്രനില്പന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയതിനിടെയായിരുന്നു സംഭവം. മമ്മൂട്ടിയെ കാണാന്‍ കടയുടെ മുന്നില്‍ വന്‍ജനക്കൂട്ടമാണ് തടിച്ചു കൂടിയത്. ഒടുവില്‍ ആരാധകരെ നിയന്ത്രിക്കാന്‍ മമ്മൂട്ടിക്കു തന്നെ ഇടപെടേണ്ടി വന്നു.
എത്രയും വേഗം ഈ പരിപാടി തീര്‍ത്ത് പോയാലെ അത്യാവശ്യക്കാര്‍ക്ക് ഇതിലെ യാത്ര ചെയ്യാനാകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Discussion about this post