കൊച്ചി: കൊച്ചി നഗരത്തിൽ യാത്രക്കാരുടെ ജീവന് ഭീ ഷണിയായി അമിത ല ഹരിയിൽ വാഹനമോടിച്ച് മറ്റ് വാഹനങ്ങളെ അപടകടത്തിൽ പെടുത്തിയ സംഭവത്തിൽ സീരിയൽ നടിയും, സുഹൃത്തും കസ്റ്റഡിയിൽ. നടി അശ്വതി ബാബുവും (26) ഇവരുടെ സുഹൃത്ത് നൗഫലുമാണ് തൃക്കാക്കര പാലീസിന്റെ കസ്റ്റഡിയിലായതെന്ന് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്തു. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കര ക്ഷേത്രം വരെയുള്ള റോഡിലാണ് ഇരുവരും യാത്ര ചെയ്ത കാർ അഭ്യാസം കാഴ്ചവെച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.
അശ്വതി ബാബുവിന്റെ സുഹൃത്ത് നൗഫലാണ് കാർ ഓടിച്ചിരുന്നത്. ഇയാൾ ലഹരി വസ്തുക്കൾ ഉപയോഗിച്ച് സ്വബോധത്തിൽ അല്ലായിരുന്നു എന്നാണ് സൂചന. കുസാറ്റ് സിഗ്നലിൽ വാഹനം നിർത്തി മുന്നോട്ടും പിന്നോട്ടും എടുത്തപ്പോൾ പല വാഹനങ്ങളിൽ ഇടിച്ചിരുന്നു. എന്നിട്ടും നിർത്താതെ മുന്നോട്ടു പോയ വാഹനത്തെ പിന്തുടർന്നു വന്ന ഒരാൾ വാഹനം വട്ടം വച്ചു തടഞ്ഞു നിർത്താൻ ശ്രമിച്ചിരുന്നു. എന്നാൽ, വെട്ടിച്ചെടുത്ത് രക്ഷപെടാൻ നോക്കിയ കാറിന്റെ ടയർ പഞ്ചറായതാണ് പിടി വീഴാൻ കാരണമായത്.
പിന്നീട് വാഹനം ഉപേക്ഷിച്ചു രക്ഷപെടാൻ നടിയും സുഹൃത്തും ശ്രമിച്ചെങ്കിലും നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തൃക്കാക്കര പോലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം, വാഹനത്തിന് ചുറ്റും ആളുകൾ കൂടിയതോടെ ഒപ്പമുണ്ടായിരുന്ന നടി അശ്വതി ബാബു നൗഫലിനെ സ്ഥലത്തുനിന്നു മാറ്റാൻ ശ്രമിക്കുയും ചെയ്തു. ഇരുവരും അടുത്തുള്ള സ്കൂളിന്റെ ഭാഗത്തേയ്ക്കു പോയെങ്കിലും പോലീസെത്തി നൗഫലിനെ പിടികൂടി. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിൽനടിയെയും കണ്ടെത്തി. ഇവരെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു.
നേരത്തെ ലഹരി മരുന്ന് കേസിലും പെൺവാണിഭ കേസിലും നടി അശ്വതി ബാബു അറസ്റ്റിലായിരുന്നു. തുമ്പ ആറാട്ടുവഴി സ്വദേശിനിയാണ് അശ്വതി ബാബു.
Discussion about this post