ഒരു രൂപ ഫീസ്! ആറ് പതിറ്റാണ്ടുകാലം നിസ്വാര്‍ഥ സേവനം; കാരുണ്യമുഖമായ ഡോക്ടര്‍ വിട പറഞ്ഞു, അനുശോചിച്ച് പ്രധാനമന്ത്രി

കൊല്‍ക്കത്ത: ആരോഗ്യരംഗത്തെ കാരുണ്യമുഖം, ബംഗാളിന്റെ ‘ഒരു രൂപ ഡോക്ടര്‍’ ഇനി ഓര്‍മ്മകളിലേക്ക്. ഡോ. സുഷോവന്‍ ബന്ദോപാധ്യായ് (84) അന്തരിച്ചു. ചൊവ്വാഴ്ച കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടുവര്‍ഷമായി വൃക്കരോഗബാധിതനായിരുന്നു.

60 വര്‍ഷത്തോളം ഒരു രൂപ മാത്രം വാങ്ങിയാണ് ഡോ. സുഷോവന്‍ രോഗികളെ ചികിത്സിച്ചിരുന്നത്. ബന്ദോപാധ്യായെ 2020ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു. ഏറ്റവുമധികം രോഗികളെ ചികിത്സിച്ചതിന് അതേവര്‍ഷം തന്നെ ഗിന്നസ് റെക്കോര്‍ഡും ലഭിച്ചിരുന്നു.

രാഷ്ട്രീയക്കാരനുമായിരുന്നു ബന്ദോപാധ്യായ. ബോല്‍പുരില്‍ എംഎല്‍എയായിരുന്നു. 1984-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ജില്ലാ പ്രസിഡന്റായെങ്കിലും പാര്‍ട്ടി വിട്ടു.

ബന്ദോപാധ്യായുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അനുശോചനം അറിയിച്ചു.

Exit mobile version