തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്താനിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള സന്ദര്‍ശനം മാറ്റിവച്ചു. ജനുവരി ആറിന് നടത്താനിരുന്ന സന്ദര്‍ശനമാണ് മാറ്റിയത്.
ഇതെതുടര്‍ന്ന് ബിജെപി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മാവേലിക്കര മണ്ഡലങ്ങളില്‍ നടത്താനിരുന്ന റാലി മാറ്റിവച്ചു. പുതിയ തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല. ജനുവരി 27 ന് തൃശൂരില്‍ യുവമോര്‍ച്ച റാലിയില്‍ മോഡി പങ്കെടുക്കും
Discussion about this post