അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ചാൽ കോടതി നോക്കി നിൽക്കില്ല; നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമർശനം; ദിലീപിനെ കക്ഷി ചേർത്തു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയ്ക്ക് എതിരെയുള്ള ആരോപണങ്ങളിൽ പരാതിക്കാരിക്ക് ഹൈക്കോടതിയുടെ വിമർശനം. വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ പേരിലാണ് അതിജീവിതയായ നടിക്ക് എതിരെ കോടതി പരാമർശം നടത്തിയത്. പരാതിക്കാരിടുയെ ആരോപണങ്ങളുടെ അടിസ്ഥാനം എന്താണെന്ന് ഹൈക്കോടതി ആരാഞ്ഞു.

ശരിയായ അന്വേഷണം നടത്താതെ ഉന്നത പങ്കാളിത്തത്തോടെ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് നടി നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം. അതേസമയം, പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളാണ് ആരോപണങ്ങൾക്ക് അടിസ്ഥാനമെന്ന് നടി വ്യക്തമാക്കി.

ഇതോടെ അന്വേഷണ സംഘം വിവരങ്ങൾ നിങ്ങൾക്ക് ചോർത്തി തരുന്നുണ്ടോയെന്ന് അതിജീവിതയുടെ അഭിഭാഷകയെ കോടതി ചോദ്യം ചെയ്തു. കൂടാതെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ചാൽ കോടതിക്ക് നോക്കി നിൽക്കാനാകില്ലെന്നും കോടതി വിമർശിച്ചു.

ALSO READ- അഞ്ചു ലക്ഷം ശമ്പളം; കോടികളുടെ കാർ; അതിഥികളെ സ്വീകരിക്കാൻ 2.5 കോടി; രാഷ്ട്രപതിയുടെ സൗഭാഗ്യങ്ങൾ ഇങ്ങനെ

നടിയുടെ ഹർജിയിൽ ദിലീപിനെ ഹൈക്കോടതി കക്ഷി ചേർത്തു കേസ് അടുത്ത മാസം ഒന്നിന് പരിഗണിക്കാനായി മാറ്റി.

Exit mobile version