ജലന്ധര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജലന്ധറില്‍ വന്‍ സ്വീകരണം. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ഫ്രാങ്കോ ജലന്ധറില്‍ എത്തിയത്.
കേരളത്തില്‍ കാലുകുത്തരുതെന്ന നിബന്ധനയിലാണ് ജാമ്യം കിട്ടിയത്. മലയാളികളുടെ ആഭിമുഖ്യത്തിലുളള ഒരു കത്തോലിക്ക സംഘടനയാണ് ഫ്രാങ്കോയ്ക്ക് ജലന്ധറിലെ ഹോട്ടലില്‍ വിരുന്നൊരുക്കിയത്.
വലിയ ആഘോഷത്തോടെയുള്ള കുര്‍ബാനയും ഉണ്ടായിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ സ്വീകരിക്കാനെത്തിയവരെല്ലാം വിരുന്നില്‍ പങ്കെടുത്തുന്നു. ഫ്രാങ്കോയെ സ്വീകരിക്കാന്‍ വാദ്യമേളങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും അഡ്മിനിസ്ട്രേറ്റര്‍ ആഗ്നെലോ ഗ്രേഷ്യസിന്റെ നിര്‍ദേശപ്രകാരം അത് ഒഴിവാക്കി. 22 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഫ്രാങ്കോയ്ക്ക് ജാമ്യം കിട്ടിയത്.
Discussion about this post