നാട്ടുകാരുടെയും മറ്റ് വാഹനങ്ങളുടേയും നേരെ പാഞ്ഞടുത്തു;ബസ് റോഡിൽ നീണ്ട ഗതാക്കുരുക്ക് ഉണ്ടാക്കി; ഒടുവിൽ കൊച്ചിയിലെ ബസ് ഡ്രൈവറുടെ ലൈസൻസ് തെറിച്ചു

കൊച്ചി: വൺവേ ആയി നീങ്ങുന്ന വാഹനങ്ങളുടെ വഴിമുടക്കിയും അലക്ഷ്യമായി പാഞ്ഞും നാട്ടുകാരെയും മറ്റ് വാഹനയാത്രക്കാരെയും വിറപ്പിച്ച ്‌സവകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് തെറിപ്പിച്ച് ആർടിഒ. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സ് സ്വദേശി ഷംസുദ്ദീൻ ബാബുവിന്റെ ലൈസൻസാണ് ആർടിഒ സസ്പെൻഡ് ചെയ്തത്.

പുക്കാട്ടുപടി-ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഓടിക്കുന്നയാളാണ് ഷംസുദ്ദീൻ. കഴിഞ്ഞദിവസം വള്ളത്തോൾ നഗറിലാണ് ഇയാൾ അലക്ഷ്യമായ ഡ്രൈവിങ് നടത്തിയത്. തിരക്കേറിയസമയത്ത് ഗതാഗതനിയമം ലംഘിച്ച് തെറ്റായ ഭാഗത്തുകൂടിയെത്തിയ ബസ് അലക്ഷ്യമായി ഓടിച്ച് മറ്റ് വാഹനയാത്രക്കാരെയും കാൽനടയാത്രക്കാരെയും ഭീതിയിലാഴ്ത്തി. കൂടാതെ, ബസ് ഇടയിലൂടെ കുത്തിക്കയറ്റി റോഡിൽ കുറെ നേരം ഗതാഗതക്കുരുക്കും ഉണ്ടാക്കി.

ഗതാഗത കുരുക്കിനിടയിലൂടെ ഈ സമയം അതുവഴിവന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഇന്ദുധരൻ ആചാരിയാണ് ഡ്രൈവറെ റോഡിൽ വെച്ചുതന്നെ നടപടിക്ക് വിധേയനാക്കിയത്. ബസിന്റെ വാതിലുകൾ കൃത്യമായി അടയ്ക്കാത്തതിന് മറ്റൊരു കേസും ചുമത്തിയിട്ടുണ്ട്.

ഇതിന് പിന്നാലെ കലൂർ സ്റ്റേഡിയം പരിസരത്ത് അപകടകരമായ രീതിയിൽ വാഹനമോടിച്ച യുവാവിന്റെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. വയനാട് പുൽപ്പള്ളി സ്വദേശിയായ അരുൺ ഷാജിയുടെ ലൈസൻസാണ് റദ്ദായത്. അമിത വേഗത്തിലുള്ള വാഹനം ശ്രദ്ധയിൽപ്പെട്ട അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സമീർ ബാബുവിന്റെ നേതൃത്വത്തിൽ വാഹനം നിർത്താൻ കൈകാണിച്ചെങ്കിലും ഇയാൾ കടന്നുകളയുകയായിരുന്നു. പിന്നീട് നമ്പർ പരിശോധിച്ചാണ് വാഹന ഉടമയെ കണ്ടെത്തി നടപടി സ്വീകരിച്ചത്.

ALSO READ- പ്രതി പുറത്തിറങ്ങിയത് പെൺകുട്ടിയെ മാനസികമായി തകർക്കുന്നു; 16കാരിയെ പീഡിപ്പിച്ച പ്രതി ആറുമാസത്തിനകം പുറത്തിറങ്ങി; വെട്ടിക്കൊലപ്പെടുത്തി പെൺകുട്ടിയുടെ അച്ഛനും സഹോദരന്മാരും; അറസ്റ്റ്

ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള ‘ഓപ്പറേഷൻ റേസി’ന്റെ ഭാഗമായുള്ള പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ ഉയർന്ന ശബ്ദത്തിലായിരുന്നു അരുൺ വാഹനമോടിച്ചത്.

Exit mobile version