കബീറിന്റെ കാരുണ്യത്തില്‍ നന്മവീടുകള്‍ ഉയരും: നിര്‍ധനര്‍ക്ക് വീട് വയ്ക്കാന്‍ 20 സെന്റ് സ്ഥലം വിട്ടുനല്‍കി മാതൃക

പാലക്കാട്: നിര്‍ധനര്‍ക്ക് വീട് വയ്ക്കാന്‍ ഭൂമി സൗജന്യമായി നല്‍കി പാലക്കാട് സ്വദേശി. തിരുമിറ്റക്കോട് പള്ളിപ്പാടം പുത്തന്‍പീടികയില്‍ കബീറാണ് തന്റെ 20 സെന്റ് സ്ഥലം നിര്‍ധനര്‍ക്ക് നല്‍കിയിരിക്കുന്നത്.

അഞ്ച് കുടുംബങ്ങള്‍ക്ക് വീട് വെക്കാനാണ് ഭൂമി നല്‍കിയത്. കബീറിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ ആധാരങ്ങള്‍ കൈമാറി. നിയമസഭാ സ്പീക്കര്‍ എം ബി രാജേഷാണ് ആധാരം കൈമാറിയത്. ഒരു വീടുണ്ടാക്കാന്‍ ഭൂമിയുണ്ടാവുകയെന്നത് കുറെ പേര്‍ക്കെങ്കിലും സ്വപ്നം മാത്രമായി അവശേഷിക്കുന്നുണ്ട്.

അങ്ങനെയുള്ളവരെ സഹായിക്കാന്‍ വ്യക്തികള്‍ തന്നെ മുന്നോട്ടുവരുന്നത് എത്ര മനുഷ്യസ്നേഹപരമാണെന്ന് പറയേണ്ടതില്ലല്ലോയെന്ന് എം ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.


വളരെ മനുഷ്യത്വപരമായ ഒരു പ്രവൃത്തിക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ കുറിപ്പ്. ഒരു വീടുണ്ടാക്കാന്‍ ഭൂമിയുണ്ടാവുകയെന്നത് കുറെ പേര്‍ക്കെങ്കിലും സ്വപ്നം മാത്രമായി അവശേഷിക്കുന്നുണ്ട്. അങ്ങനെയുള്ളവരെ സഹായിക്കാന്‍ വ്യക്തികള്‍ തന്നെ മുന്നോട്ടുവരുന്നത് എത്ര മനുഷ്യസ്നേഹപരമാണെന്ന് പറയേണ്ടതില്ലല്ലോ.
അഞ്ചു കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി നല്‍കാന്‍ ഒരു മനുഷ്യസ്നേഹി മുന്നോട്ടുവന്നു.

തിരുമിറ്റക്കോട് പള്ളിപ്പാടം പുത്തന്‍പീടികയില്‍ കബീറാണ് തന്റെ 20 സെന്റ് സ്ഥലം അഞ്ചു കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കിയത്. കബീറിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ഈ ഭൂമിയുടെ ആധാരങ്ങള്‍ അഞ്ചു കുടുംബങ്ങള്‍ക്കായി വിതരണം ചെയ്യാന്‍ കഴിഞ്ഞു.പഞ്ചായത്ത് പ്രസിഡന്റ് ടി സുഹറ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ടി എസ് ഷെറീന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എം മനോമോഹനന്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി കെ ഉണ്ണിക്കൃഷ്ണന്‍, ടി രാമന്‍കുട്ടി, പഞ്ചായത്തംഗം കെ വി മൊയ്തുണ്ണി, കെ എം മോനുട്ടി, ടി ആര്‍ കിഷോര്‍ എന്നിവരും പങ്കെടുത്തു.

Exit mobile version