ഇടതുമുന്നണി വിപുലീകരണ തീരുമാനം പുനഃപരിശോധിക്കില്ല; സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ഇടതുമുന്നണി വിപുലീകരണ തീരുമാനം കേന്ദ്രകമ്മിറ്റി പുനപരിശോധിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നേരത്തെ മുതിര്‍ന്ന നേതാവും ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ വിപുലീകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്ര നേതൃത്വം നിലപാട് അറിയിച്ചത്.

മുന്നണി വിപുലീകരണം സംസ്ഥാനതലത്തില്‍ തീരുമാനിക്കേണ്ട വിഷയമാണ്. മുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ വരുമെന്ന് സംസ്ഥാന ഘടകം അറിയിച്ചിരുന്നതായും സീതാറാം യെച്ചൂരി വ്യക്തമാക്കി.

സ്ത്രീവിരുദ്ധരും, സവര്‍ണ മേധാവിത്വമുള്ളവരും, വര്‍ഗ്ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്നാണ് വിഎസ് പറഞ്ഞത്.

നാല് പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് ഇടതു മുന്നണി വിപുലീകരിച്ചത്. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം എന്നാണ് ഇടതുമുന്നണി നേതൃത്വത്തിന്റെ വിശദീകരണം.

Exit mobile version