പത്തനംതിട്ട: ശബരിമലയില്‍ പ്രതിഷേധം പ്രതീക്ഷിച്ചതിനുമപ്പുറം അക്രമാസക്തമായതോടെ ക്ഷേത്രപരിസരത്തെ സംഘര്‍ഷ ഭൂമിയാക്കാന്‍ മുന്നില്‍ പ്രവര്‍ത്തിച്ച ബിജെപി ആക്രമണത്തിന് നേതൃത്വം കൊടുത്തവരെ കൈവിട്ടിരിക്കുകയാണ്.
പമ്പയിലും പരിസരപ്രദേശങ്ങളിലും തടിച്ചുകൂടി സംഘര്‍ഷമുണ്ടാക്കുന്ന അയ്യപ്പഭക്തന്മാരുടെ ഉത്തരവാദിത്വം ബിജെപിയ്ക്കും ആര്‍എസ്എസിനുമില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ബിജെപിയും ആര്‍എസ്എസും സമാധാനപരമായാണ് സമരം നടത്തുന്നത്.
മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുമ്പോള്‍ പോലീസ് കൈയും കെട്ടി നോക്കി നില്‍ക്കുകയാണ്. കലാപമുണ്ടാക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മന്ത്രിയാണ് ഇപ്പോള്‍ പ്രകോപനമുണ്ടാക്കിയിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Discussion about this post