കൊട്ടാരക്കര: വീട്ടുമുറ്റത്ത് കഞ്ചാവുചെടി നട്ടുവളർത്തിയ വീട്ടമ്മ എക്സൈസ് പിടിയിലായി. മേലില കണിയാൻകുഴി കാരാണിയിൽ ചരുവിളപുത്തൻവീട്ടിൽ തുളസി(60)യാണ് അറസ്റ്റിലായത്. ഇവർ സ്വന്തം ഉപയോഗത്തിനായി മുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തുകയായിരുന്നു.
പിടിച്ചെടുത്ത കഞ്ചാവുചെടി പത്തടി ഉയരവും 61 ശിഖരങ്ങളുമുള്ള വിളവെടുപ്പിനുപാകമായി നിൽക്കുകയായിരുന്നു ഇവരുടെ വീട്ടുമുറ്റത്ത്. വാങ്ങി ഉപയോഗിക്കാൻ ചെലവേറിയതിനാലാണ് ഇവർ വീട്ടിൽത്തന്നെ കഞ്ചാവ് വളർത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
എക്സൈസ് സിഐ പിഎ സഹദുള്ളയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ ഷിലു, സിവിൽ എക്സൈസ് ഓഫീസർമാരായ ടി നഹാസ്, സുനിൽ ജോസ്, ജിഷ, മുബീൻ എന്നിവരാണ് നടപടി എടുത്തത്.
Discussion about this post