മൂവാറ്റുപുഴ: യുവതിയെ ഫോണിൽ വിളിച്ച് ശല്യംചെയ്തെന്ന് ആരോപിച്ച് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കിയശേഷം തല മുണ്ഡനംചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. ഉറവക്കുഴി സ്വദേശികളായ ദിലീപ് (48), മകൻ അഖിൽ (22), ബന്ധു അഭിജിത്ത് (24) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. നഗരത്തിലെ അരമന ജങ്ഷനിലുള്ള സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരനായ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി മർദിക്കുകയായിരുന്നുവെന്നാണ് കേസ്. ഇവർ തന്നെ ആളുമാറി മർദിച്ചുവെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞിരുന്നത്.
ALSO READ- ‘മൂന്നുപേർ ചെമ്മീൻകെട്ടിലും മീനച്ചിലാറിൽ രണ്ടു പേരും പൂക്കോട്ടപംപാടത്ത് പുഴയിൽ ഒരാളും’ ഒറ്റദിവസത്തിൽ മൂന്നിടത്തായി മുങ്ങിമരിച്ചത് ആറ് കൗമാരക്കാർ!
എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിൽ ആളുമാറിയതല്ലെന്ന് കണ്ടെത്തുകയായിരുന്നു. യുവാവിന്റെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നു.
Discussion about this post