പാലക്കാട്: നാഷ്ണല്‍ സര്‍വീസ് സ്കീം ക്യാമ്പിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വിളയൂര്‍ നിമ്മിണികുളം സ്വദേശിയായ റിസ്വാന് ആണ് മരിച്ചത്. പാലക്കാട് നടുവട്ടം ജനത ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച റിസ്വാന്.
എന്‍എസ്എസ് ക്യാമ്പിനിടെ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. എന്‍എസ്എസ് ക്യാമ്പ് നടക്കുന്ന നരിപ്പറമ്പ് സ്കൂളിനു സമീപമുള്ള കുളത്തിലാണ് മുങ്ങിമരിച്ചത്.
Discussion about this post