കൊച്ചി: സാമൂഹിക പ്രശ്നങ്ങളില്‍ സ്വന്തം നിലപാടുകള്‍ തുറന്നു പറയുന്ന നടനാണ്
വിനായകന്. നടന്റെ പ്രതികരണങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്. സമൂഹത്തിലെ ചില വിഷയങ്ങള്‍ പലരും വിട്ടുകളയാറുണ്ട്. അത്തരം വിഷയങ്ങളെ താന്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കും. അത് ‘കൊള്ളേണ്ടവര്‍ക്ക് കൊണ്ട് കഴിഞ്ഞാല്‍’ പിന്‍വലിക്കാറാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു. ‘ഒരുത്തീ’ എന്ന സിനിമയുടെ ഭാഗമായി നടന്ന പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാന്യന്മാരെന്ന് നടിക്കുന്നവരെ താന്‍ എന്നും വിമര്‍ശിക്കും. ഞാന്‍ പങ്കുവെക്കുന്ന എല്ലാ പോസ്റ്റും ചില ആളുകള്‍ ചില കാര്യങ്ങള്‍ വിട്ടു കളയുന്ന കാര്യങ്ങളാണ്. ലക്ഷക്കണക്കിന് ആളുകള്‍ എന്നെ ഫോളോ ചെയ്യുന്നുണ്ട്. ഏതെങ്കിലും ഒരുത്തന് കൊള്ളാന്‍ വേണ്ടിയാണ് ഞാന്‍ പോസ്റ്റ് ഇടുന്നത്. കൊണ്ടു കഴിഞ്ഞാല്‍ ഞാന്‍ ആ പോസ്റ്റ് കളയും. വിമര്‍ശനം ആണ് ഞാന്‍ ഇടുന്നത്. അത് അവര്‍ ഏറ്റെടുത്താല്‍ അത് ഞാന്‍ മാറ്റും’, വിനായകന് പറഞ്ഞു.
അതിന്റെ പേരില്‍ സിനിമ ജീവിതത്തിന് യാതൊന്നും തന്നെ സംഭവിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ‘ഈ ലോകത്ത് മാന്യന് എന്ന് പറയുന്ന അമാന്യനെ ഞാന്‍ ചീത്ത പറയും. മാന്യന് എന്ന പറയുന്ന വെള്ളപൂശിയ കുഴിമാടങ്ങളെ ഞാന്‍ എന്നും മുഖത്ത് നോക്കി ചീത്ത പറയും. അത് ഒരിക്കലും സിനിമാ ജീവിതത്തെ ബാധിക്കില്ല എന്നാണ് ഒരുത്തീ, പട എന്നീ സിനിമകള്‍ വ്യക്തമാക്കുന്നത്.
കോവിഡിന്റെ മരുന്ന് ഏറ്റവും ഡേര്‍ട്ട് ആയ വിനായകന് ആണ് ഉണ്ടാക്കുന്നത് എങ്കില്‍ എല്ലാവരും എന്റെ അടുത്ത് വരും. എന്റെ പേര്‍സണല്‍ ലൈഫിന് യാതൊരു പ്രസക്തിയുമില്ല. ഇതാണ് റിയാലിറ്റി. ഐ ആം എ ഡേര്‍ട്ട്. ഞാന്‍ അതില്‍ തന്നെ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഇത് നിങ്ങള്‍ പറയുന്നതാണ്. എനിക്ക് അങ്ങനെയല്ല. ഐ ആം നോട്ട് എ ഡേര്‍ട്ട്. ഞാന്‍ ഭയങ്കരനാണ്’, വിനായകന് കൂട്ടിച്ചേര്‍ത്തു.
Discussion about this post