കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എല്ലായിടത്തും മിന്നൽ മുരളിമയമാണ്. എന്നാൽ പരീക്ഷ ചോദ്യപേപ്പറുകൾ എന്നാൽ ‘മിന്നൽ’ ചോദ്യപേപ്പർ ആയാൽ എങ്ങനെയുണ്ടാകും.ഇന്നലെ മുതൽ സോഷ്യൽ മീഡിയ വൈറലായി മാറിയിരിക്കുകയാണ് അങ്ങനെയൊരു ചോദ്യപേപ്പർ.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മെക്കാനിക്കൽ വിഭാഗത്തിലെ മൂന്നാംവർഷ വിദ്യാർത്ഥികളുടെ ഇൻറേണൽ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് മിന്നൽ മുരളി മയം. മിന്നൽ മുരളി സിനിമയുടെ സംവിധായകൻ ബേസിൽ ജോസഫ് ഈ ചോദ്യപേപ്പർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
വിവാഹപ്പിറ്റേന്ന് വധുവിന്റെ 30 പവൻ സ്വർണവും പണവുമായി മുങ്ങിയ വരൻ പിടിയിൽ
മിന്നൽ മുരളിയും ജോസ്മോനും കുറക്കൻമൂലയുമെല്ലാം ഈ ചോദ്യപേപ്പറിൽ കഥാപാത്രങ്ങളാണ്. മിന്നൽ മുരളി യുഎസിൽ എത്തി അയൺമാനെയും അക്വാമാനെയും കാണുന്നു. അവരുടെ പ്രശ്നങ്ങൾ മെക്കാനിക്കൽ തിയറി ഉപയോഗിച്ച് പരിഹരിക്കുന്നു. കുറുക്കൻ മൂലയിലെ കുടിവെള്ള പ്രശ്നം എഞ്ചിനീയറിംഗ് ഉപയോഗിച്ച് പരിഹരിക്കുന്നു. ഇങ്ങനെയാണ് ചോദ്യത്തിൻറെ പോക്ക്.
പരീക്ഷാ സമയത്തെ കുട്ടികളുടെ സമ്മർദം ഒഴിവാക്കാനുള്ള ഇത്തരം പരീക്ഷണങ്ങൾ എന്നാണ് കോളേജിലെ മെക്കാനിക്കൽ വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ. കുര്യൻ ജോൺ പറയുന്നു. നേരത്തെയും ഇത്തരം പരീക്ഷണങ്ങൾ നടത്താറുണ്ടെന്നും, എന്നാൽ ഇത്രയും ശ്രദ്ധ പിടിച്ചുപറ്റുന്നത് ആദ്യമായാണെന്നും ഇത്തരം ഒരു ആശയത്തിന് പിന്നിൽ പ്രവർത്തിച്ച ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു. പരീക്ഷ ചോദ്യപേപ്പർ കണ്ട മിന്നൽ മുരളി സംവിധായകൻ ബേസിൽ ജോസഫ് ഫോണിൽ വിളിച്ച് സംസാരിച്ചതായും ഇദ്ദേഹം പറഞ്ഞു.
Discussion about this post