സപ്ലൈകോ ക്രിസ്മസ്-പുതുവത്സര മേളയില്‍ 59 കോടിയുടെ വിറ്റുവരവ്

കൊച്ചി : സപ്ലൈകോ സംസ്ഥാനത്ത് നടത്തിയ ക്രിസ്മസ്-പുതുവത്സര മേളയില്‍ 59 കോടി രൂപയുടെ വിറ്റുവരവുണ്ടായതായി എംഡി ഡോ.സഞ്ജീവ് കുമാര്‍ പട് ജോഷി അറിയിച്ചു.

തിരുവനന്തപുരം-787001 76, കൊല്ലം-80580133, പത്തനംതിട്ട-29336276, കോട്ടയം-70964640, ഇടുക്കി- 24991391, ആലപ്പുഴ-44014617, എറണാകുളം-56652149, തൃശൂര്‍-32338869, പാലക്കാട്-32 110 179, മലപ്പുറം-14403335, കോഴിക്കോട്- 32100389, വയനാട്- 17249108, കണ്ണൂര്‍-54278262, കാസര്‍ഗോഡ്- 20685585 രൂപ വീതം ലഭിച്ചു. സംസ്ഥാനത്ത് മൊത്തം 25 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോയുടെ വിവിധ വില്പനശാലകളിലെത്തി ഉത്പന്നങ്ങള്‍ വാങ്ങി.

മേളയോട് അനുബന്ധിച്ച് സപ്ലൈകോ ഉത്പന്നങ്ങള്‍ വാങ്ങുന്ന സംസ്ഥാനത്തെ ഒരു പുരുഷനും സ്ത്രീയ്ക്കും 5000 രൂപ സമ്മാനം നല്‍കുന്ന സപ്ലൈകോ സമ്മാന പദ്ധതിയില്‍ 1238 സ്ത്രീകളും 719 പുരുഷന്മാരുമടക്കം 1957 പേര്‍ പങ്കാളികളായതായും എംഡി അറിയിച്ചു.

Exit mobile version