ബേസില്‍ ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രം മിന്നല്‍ മുരളിയെ പ്രശംസിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പര്‍ ഹീറോ സിനിമയാണ് മിന്നല്‍ മുരളി എന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍
പറഞ്ഞു.
‘മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പര്‍ ഹീറോ സിനിമ.. മിന്നലായി ബേസിലും ടോവിനോയും അത്ഭുതമായി ഗുരു സോമസുന്ദരം. മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം കുട്ടികള്‍ക്ക് ആഘോഷിക്കാന്‍ ഒരു മലയാളി സൂപ്പര്‍ ഹീറോ സിനിമ മിന്നല്‍ മുരളി’, വി ശിവന്‍കുട്ടി കുറിച്ചു.
ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്സണ്‍ എന്ന യുവാവിന്റെ കഥയാണ് ‘മിന്നല്‍ മുരളി’. ‘ഗോദ’യ്ക്കു ശേഷം ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് റിലീസിനെത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ‘മിന്നല്‍ മുരളി’ റിലീസ് ചെയ്തിട്ടുണ്ട്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം.
അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അരുണ്‍ അനിരുദ്ധന്, ജസ്റ്റിന് മാത്യു എന്നിവരാണ് രചന. സമീര്‍ താഹിറാണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്.
Discussion about this post