വിപണിയിലെ വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെ പൊതുവിതരണ വകുപ്പിന്റെ നേത്യത്വത്തില്‍ സപ്ലൈക്കോയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച സഞ്ചരിക്കുന്ന വില്പനശാലയുടെ ഉദ്ഘാടനം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു.
കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ എം എല്‍ എ കാനത്തില്‍ ജമീല ഫ്ലാഗ് ഓഫ് ചെയ്തു.
കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളിലെ മൊബൈല്‍ മാവേലിസ്റ്റോറിന്റ ഫ്ലാഗ് ഓഫ് സി. ആര്. മഹേഷ് എം എല്‍ എയും കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ യും നിര്‍വഹിച്ചു.
കൊട്ടാരക്കര ഡിപ്പോയില്‍നിന്നും ഉള്ള മൊബൈല്‍ മാവേലിസ്റ്റോറിന്റ ഫ്ലാഗോഫ് കര്‍മ്മം ബഹു :കൊട്ടാരക്കര മുനിസിപ്പല്‍ ചെയര്മാന് ശ്രീ.ഷാജു അവറുകള്‍ നിര്‍വഹിച്ചു
കണ്ണൂര്‍ താലൂക്ക് മൊബൈല്‍ മാവേലിസ്റ്റോറിന്റ ഫ്ലാഗോഫ് കര്‍മ്മം എം.എല്‍.എ ശ്രീരാമചന്ദ്രന് കടന്നപ്പള്ളി നിര്‍വഹിച്ചു.
പയ്യന്നൂര്‍ താലൂക്ക് തല മൊബൈല്‍ മാവേലി സ്റ്റോര്‍ ഉദ്ഘാടനം ശ്രീ ടി. ഐ മധുസൂദനന് എം എല്‍ എ പയ്യന്നൂര്‍ ബസ്സ്റ്റന്റ് പരിസരത്ത് നിര്‍വഹിച്ചു.
തലശ്ശേരി താലൂക്കിലെ മൊബൈല്‍ മാവേലിസ്റ്റോറിന്റ ഫ്ലാഗോഫ് കര്‍മ്മം കൈതേരിയില്‍ മാങ്ങാട്ടിടം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.സി.ഗംഗാദരന്‍ ഉദ്ഘാടനം ചെയ്യ്തു
ഇരിട്ടി താലൂക്കിലെ മൊബൈല്‍ മാവേലിസ്റ്റോറിന്റ ഫ്ലാഗോഫ് കര്‍മ്മം ഇരിട്ടി മുന്‍സിപ്പാലിറ്റി വൈസ് ചെയര്മാന് ശ്രീ. പി.പി.ഉസ്മാന് നിര്‍വഹിച്ചു.
Discussion about this post