കൊച്ചി: കൊച്ചി നഗരത്തിലെ നിശാപാർട്ടികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത് നഗര സുരക്ഷയിൽ സുപ്രധാന ചുമതല വഹിക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനെന്ന് കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട്. കൊച്ചി കേന്ദ്രീകരിച്ചുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട പ്രവർത്തനങ്ങളം സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമർപ്പിച്ചു. ഇതിലാണ് സുപ്രധാന വെളിപ്പെടുത്തൽ ഉള്ളത്.
കൊച്ചി മരടിലുൾപ്പടെ ഈ ഉദ്യോഗസ്ഥൻ അനധികൃതമായി സ്വത്തുക്കൾ വാങ്ങിക്കൂട്ടിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. നെടുമ്പാശേരി വിമാനത്താവളം കേന്ദ്രീകരിച്ചുളള സ്വർണക്കടത്തിലും ചില പോലീസ് ഉദ്യോഗസ്ഥർക്ക് പങ്ക് ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
നെടുമ്പാശേരി വിമാനത്താവളം എറാണാകുളം റൂറലിൽ നിന്ന് മാറ്റി കൊച്ചി സിറ്റി പോലീസിന്റെ അധികാര പരിധിയിൽ കൊണ്ട് വരാൻ ഇതേ ഉദ്യോഗസ്ഥർ ഇടപെട്ടിരുന്നതായും ഇന്റലിജൻസ് കണ്ടെത്തിയിട്ടുണണ്ട്. ഒരു ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തും നൽകിയിട്ടുണ്ട്.
Discussion about this post