കൊച്ചി: എറണാകുളത്ത് ബ്രേക്ക് നഷ്ടപ്പെട്ട ബസ് വാഹനങ്ങളില്‍ ഇടിച്ച് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് കാറുകളിലടക്കം 13 വാഹനങ്ങളില്‍ ഇടിച്ചു. കാറുകളില്‍ ഉണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഇടക്കൊച്ചിയില്‍ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഫൈന്‍ ആര്‍ട്സ് ഹാളിന് സമീപം ഫോര്‍ ഷോര്‍ റോഡില്‍ ആണ് അപകടം ഉണ്ടായത്. 11 മണിയോടെ ആയിരുന്നു അപകടം.
ബസിന്റെ ബ്രേക്ക് പെഡല്‍ ഒടിഞ്ഞ നിലയിലായിരുന്നു. പോലീസെത്തി വാഹനങ്ങള്‍ മാറ്റിയശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.
Discussion about this post