നടന് ജോജു ജോര്‍ജിനെതിരെ അധിക്ഷേപവുമായി പിസി ജോര്‍ജ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ഇന്ധനവിലയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ സമരത്തെ വിമര്‍ശിച്ച് ജോജു രംഗത്ത് എത്തിയരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതികരിക്കവെയാണ് ജോജുവിനെതിരെ പിസി ജോര്‍ജ് അധിക്ഷേപവുമായി രംഗത്തെത്തിയത്. തന്റെ സമരമായിരുന്നെങ്കില്‍ ജോജു ആശുപത്രിയില്‍ കിടന്നേനെയെന്ന് പിസി പറഞ്ഞു.
പിസി ജോര്‍ജിന്റെ വാക്കുകള്‍;
‘അയാള്‍ക്കെന്തായിരുന്നു കാര്യം. അവന്റെ അപ്പനും അമ്മയ്ക്കും കൂടി വേണ്ടീട്ടല്ലേ പാവപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരം ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ചെല്ലാന്‍ ഇയാളാരാ. കണ്ടാല്‍ കള്ളുകുടിയനെ പോലെയല്ലേ ഇരിക്കുന്നത്. രണ്ടു ദിവസം മുമ്പ് അനൗണ്‍സ് ചെയ്ത സമരമായിരുന്നു അത്. സിനിമാക്കാരനാണെങ്കില് എന്തും ചെയ്യാമെന്നാണോ? കോണ്ഗ്രസുകാരായതുകൊണ്ടാ ഈ ഷൈനിംഗ്. കമ്മ്യൂണിസ്റ്റുകാരായിരുന്നെങ്കില് അയാള്‍ ആശുപത്രിയില്‍ കിടന്നേനെ’.
Discussion about this post