തൃശ്ശൂര്‍: ജോലി സമയം കഴിഞ്ഞു, അല്ലെങ്കില്‍ നാളെ നോക്കാമെന്നൊക്കെ പറഞ്ഞ് കൈയ്യൊഴിയുന്ന ഡോക്ടര്‍മാരാണ് അധികവും. എന്നാല്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴിയും രോഗിയെ പരിശോധിക്കുന്ന ഒരു ഡോക്ടറുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ താന്‍ ശുശ്രൂഷിച്ച രോഗിയെക്കണ്ട് വാഹനം നിര്‍ത്തി വഴിയരികില്‍ നിന്ന് എക്സ്റേയും റിപ്പോര്‍ട്ടും പരിശോധിക്കുന്ന ഡോക്ടറാണ് വീഡിയോയില്‍.
പാലക്കാട് മെഡിക്കല്‍ കോളജിലെ ഇഎന്‍ടി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തൃശൂര്‍ സ്വദേശി ഡോ. പി അരുണാണ് സോഷ്യല്‍ ലോകത്തിന്റെ കൈയ്യടി നേടുന്നത്.
അപൂര്‍വ കാഴ്ച കണ്ട ഓട്ടോ ഡ്രൈവര്‍ ഗിരീഷ്കുമാറാണ് ദൃശ്യം പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. നേരിട്ടറിയാവുന്ന രോഗിയായതിനാല്‍ തന്റെ കടമ ചെയ്തുവെന്നതിനപ്പുറം തന്റെ പ്രവൃത്തിയില്‍ മറ്റ് പ്രത്യേകതകളില്ലെന്ന് ഡോക്ടര്‍ പറയുന്നു.
Discussion about this post