കൊച്ചി: കേരളക്കരയുടെ സുന്ദരിപ്പട്ടം സ്വന്തമാക്കി പ്രതിഭ സായി. വിബിത വിജയന്‍ രണ്ടാം സ്ഥാനവും ഹരിത നായര്‍ മൂന്നാം സ്ഥാനവും നേടി. അഴകും ആത്മവിശ്വാസവും ചിന്താശേഷിയും മാറ്റുരച്ച വേദിയില്‍ കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 22 മലയാളി പെണ്‍കുട്ടികളാണു മത്സരിച്ചത്.
നാലു റൗണ്ടുകളിലായി പുലര്‍ച്ചെ രണ്ടു വരെ നീണ്ട മല്‍സരത്തിലൂടെയാണ് മിസ് കേരളയെ തിരഞ്ഞെടുത്തത്. ഹിന്ദുസ്ഥാനി സംഗീതജ്ഞ പ്രീതി ഭല്ല, സിനിമാതാരം രാഹുല്‍ മാധവ്, സൈബി ജോസ് കിടങ്ങൂര്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. ഇംപ്രസാരിയോ ആണ് മിസ് കേരള മത്സരസംഘാടകര്‍.
Discussion about this post