BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, January 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നാടിനെ മഴക്കെടുതിയിൽ നിന്ന് കാക്കാൻ മഴ അളന്ന് ഈ അറുപതംഗ സംഘം; ശ്രദ്ധേയമായി ‘റെയിൻ ട്രാക്കേഴ്‌സ് മലപ്പുറം’

Anitha by Anitha
October 20, 2021
in Kerala News, Science
0
നാടിനെ മഴക്കെടുതിയിൽ നിന്ന് കാക്കാൻ മഴ അളന്ന് ഈ അറുപതംഗ സംഘം; ശ്രദ്ധേയമായി ‘റെയിൻ ട്രാക്കേഴ്‌സ് മലപ്പുറം’
1.3k
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: കാലാവസ്ഥാ വ്യതിയാനം കാരണം കേരളത്തിലുണ്ടാകുന്ന കാലംതെറ്റിയുള്ള അതിശക്തമഴ നാടിനെയാകെ മുക്കിക്കളയുന്നത് ഇപ്പോൾ പതിവാണ്. പ്രകൃതിദുരന്തങ്ങളിൽ നിന്ന് ഒളിച്ചോടൽ സാധ്യമല്ലാത്തതിനാൽ കൃത്യമായി വിലയിരുത്തി നേരിടുകയാണ് പ്രായോഗികമായ മാർഗ്ഗം. ഇത്തരത്തിൽ പ്രകൃതി ദുരന്തത്തെ മുൻകൂട്ടിയറിയാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന ഒരു കൂട്ടായ്മ മലപ്പുറം ജില്ല കേന്ദ്രീകരിച്ച് നടത്തുന്ന ശ്രമം ശ്രദ്ധേയമാവുകയാണ്. ഈ മഴക്കെടുതിയിൽ കേരളം ചർച്ച ചെയ്യേണ്ട ഒന്നാണ് ‘റെയിൻ ട്രാക്കേഴ്‌സ് മലപ്പുറം’ കൂട്ടായ്മ.

READ ALSO

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണു, 18കാരന് ദാരുണാന്ത്യം, അപകടം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണു, 18കാരന് ദാരുണാന്ത്യം, അപകടം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ

January 12, 2026
2
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി

January 12, 2026
2

2019ലെ പ്രളയവും ഉരുൾപ്പൊട്ടലും നിലമ്പൂരിൽ കനത്തദുരിതങ്ങൾ വിതച്ചതിന് പിന്നാലെയാണ് ഈ കൂട്ടായ്മയുടെ പിറവി. മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവരെ സഹായിക്കാൻ തയ്യാറായ നവോദയ വിദ്യാലയ മലപ്പുറം അലുംനി കൂട്ടായ്മ വീട് വെച്ച് നൽകുന്നത് ഉൾപ്പടെ അവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു. ഭാവിയിലും ഉണ്ടാകാൻ സാധ്യതയുള്ള മഴക്കെടുതിയെ എങ്ങനെ നേരിടണമെന്ന ചർച്ചയാണ് ശക്തമായ മഴ പെയ്ത സമയത്ത് മഴയുടെതോത് കൃത്യമായി നിലമ്പൂരിലെ ഉൾപ്രദേശങ്ങളിലുള്ള ജനങ്ങൾക്ക് അറിയാൻ കഴിയുന്നില്ല എന്ന് ഇവർ തിരിച്ചറിഞ്ഞത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴമാപിനികൾ ഒന്നും ഇത്തരം പ്രദേശങ്ങളിൽ ഇല്ല എന്നതിനാൽ തന്നെ ജനകീയ പങ്കാളിത്തത്തോടെ മഴമാപിനികൾ സ്ഥാപിക്കാൻ ഇവർ തയ്യാറെടുക്കുകയായിരുന്നു. ശക്തമായ മഴ ഉണ്ടാകുമ്പോൾ ബന്ധപ്പെട്ട സർക്കാർ അധികൃതരുടെ ശ്രദ്ധയിൽപെടുത്തലായിരുന്നു ലക്ഷ്യം. തൃശ്ശൂർ എഞ്ചിനീയറിങ് കോളേജ് അലുംനി കൂടിയായ സുർജിത്ത് ഇതിനെ പറ്റി കൂടുതൽ ചിന്തിക്കുകയും ഇത് നടപ്പിലാക്കാൻ വേണ്ടി മുൻകൈയെടുക്കുകയും ചെയ്തതിന്റെ ഫലമായി രൂപപ്പെട്ട കൂട്ടായ്മയാണ് ‘റെയിൻ ട്രാക്കേഴ്‌സ് മലപ്പുറം ‘.

മലപ്പുറം ജില്ലയുടെ ഭൂപ്രകൃതിയുടെ പ്രത്യേകത അനുസരിച്ച് വിവിധ ഭാഗങ്ങളിൽ പല തോതിലുള്ള മഴയാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ നിലമ്പൂർ മാത്രം കേന്ദ്രീകരിച്ചുള്ള മഴയുടെ വിവര ശേഖരണം അല്ല വേണ്ടത്. ജില്ലയിൽ ആകെ പടർന്ന് കിടക്കുന്ന പ്രവർത്തനമാണ് കൂടുതൽ ഫലപ്രാപ്തിയുണ്ടാകുക എന്ന തിരിച്ചറിവിൽ നിന്നും സുർജിത്ത് അദ്ദേഹത്തിന്റെ സൗഹൃദ വലയത്തിൽ പെട്ട 15 പേരുടെ കൂട്ടായ്മ തുടക്കത്തിൽ രൂപപെടുത്തി എടുത്തു.

നിലമ്പൂരിൽ, വണ്ടൂർ എച്ച്എസ്എസിൽ എൻഎസ്എസിന്റെ ചുമതല വഹിക്കുന്ന അധ്യാപകനായ ശരത്തിന്റെ താത്പര്യം കൂടി ഇതിൽ എടുത്തു പറയേണ്ട ഒന്നാണ്. അദ്ദേഹം താത്പര്യം എടുത്തതിനാൽ കുറച്ച് വിദ്യാർത്ഥികളും ഈ കൂട്ടായ്മയുടെ ഭാഗമായി. പിന്നീട് സോഷ്യൽ മീഡിയ വഴി താത്പര്യം ഉള്ളവരെ കണ്ടെത്തുകയും അതിൽ പങ്കാളിത്തം വഹിക്കുകയും ചെയ്തു.

അങ്ങിനെ 40 ഓളം വർഷമായി മഴ അളക്കുന്ന കൃഷ്ണ പ്രകാശ്, രാജേന്ദ്രൻ മാഷ്, വെതർ ബ്ലോഗർ ശരത് കുമാർ, പ്രവീൺ കാരോത്ത്, സൂരജ് ചാത്തല്ലൂർ, യൂനുസ് കോഡൂർ തുടങ്ങി വിവിധ ആളുകൾ മുൻകൈ എടുത്ത്, അവരുടെ സുഹൃത്ത് വലയങ്ങളിൽ നിന്നും ആളുകൾ ഈ കൂട്ടായ്മയിലേക്കെത്തി. അ0ങ്ങനെ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ മുപ്പത് മഴ മാപിനികൾ സ്ഥാപിച്ച് എല്ലാ ദിവസവും മഴയുടെ അളവ് രേഖപ്പെടുത്തുന്ന കൂട്ടായ്മയാണ് ഇന്ന് ‘റെയിൻ ട്രാക്കേഴ്‌സ് മലപ്പുറം ‘.

ഇവരെ സഹായിക്കാനായി വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന മുപ്പത് പേരടങ്ങുന്ന വിദഗ്ധ സംഘവും കൂട്ടായ്മയുടെ ഭാഗമായി ഉണ്ട്. അങ്ങനെ ഒരു 60 പേരടങ്ങുന്ന കൂട്ടായ്മയായി ഇതു വളർന്നു.വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, അധ്യാപകർ, എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ എന്നീ സമൂഹത്തിന്റെ വിവിധ ശ്രേണികൾ നിൽക്കുന്നവർ ഇന്നീ കൂട്ടായ്മയുടെ ഭാഗമാണ്. കാലാവസ്ഥയെ പറ്റിയും മഴയുടെ രൂപം പ്രാപിക്കലിനെ പറ്റിയും കൂടുതൽ അറിവുകൾ എല്ലാം അംഗങ്ങൾക്കും സ്വന്തമാക്കാനായി വിദഗ്ധരുടെ സഹായത്തോടെ പഠന ക്‌ളാസുകൾ സംഘടിപ്പിക്കുകയും ഓരോ സമയത്തും ഉണ്ടാകുന്ന കാലാവസ്ഥ മാറ്റങ്ങളെ പറ്റി വാട്‌സ്ആപ് ഗ്രൂപ്പിൽ ചർച്ച ചെയ്തും കൃത്യമായ കാലാവസ്ഥ അവബോധം നേടിയിരിക്കുന്നു. ഈ മൺസൂൺ കാലത്ത് ജില്ലയിൽ പെയ്ത മഴയുടെ പൂർണ്ണവിവരം ഇന്ന് ഈ കൂട്ടായ്മയുടെ കയ്യിലുണ്ട് .

കോവിഡ് ലോക്ക് ഡൗൺ കാലത്ത് തുടക്കത്തിൽ മഴമാപിനി സ്വന്തമായി നിർമ്മിച്ചാണ് ഈ കൂട്ടായ്മ തുടക്കം കുറിച്ചത്. മഴമാപിനി സ്വന്തമായി എങ്ങിനെ നിർമ്മിക്കാം എന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് അവർ തന്നെ സ്വയം നിർമ്മിക്കുകയായിരുന്നു. സംഗതി വിജയിച്ചതോടെ ചില സുഹൃത്തുക്കളുടെ സഹായത്തോടെ ഫാക്ടറി നിർമ്മിതമഴമാപിനികൾ വാങ്ങി നൽകുകയും ചെയ്തു.

കോവിഡ് ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ അടച്ചിരുന്ന സമയം ഈ അറുപതു പേരുടെ സംഘം കൃത്യമായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇന്ന് മഴയുടെ അളവ് രേഖപ്പെടുത്തുന്നത് ഈ സംഘത്തിന്റെ ദിനചര്യയുടെ ഭാഗമാണ്.

കൃത്യമായി ഒരു മൊബെൽ ആപ്പ് വഴി വിവരശേഖരണം നടത്തി, അവ ജിഐഎസ് സങ്കേതങ്ങൾ ഉപയോഗിച്ച് മാപ്പ് ചെയ്ത് ഓരോ ദിവസത്തേയും മഴ മാപ്പ് ചെയ്യുന്നു. കേന്ദ്ര കാലാവസ്ഥ ഏജൻസികളുടേയും മറ്റു അന്തർദേശീയ ഏജൻസികളുടേയും മുന്നറിയിപ്പുകൾ കണക്കിലെടുത്ത്, ഓരോ ദിവസവും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഏരിയകൾ തിരഞ്ഞെടുക്കുന്നു. അവിടെ കൃത്യമായ ഫോളോ അപ്പുകൾ നടത്തുന്നുണ്ട്.

മലപ്പുറം ജില്ലയിലെ, ഉൾപ്രദേശങ്ങളിൽ മഴയുടെ വിവരശേഖരണത്തിന്റെ അഭാവം കൊണ്ട് ഒരു അപകടം വരാനുള്ള സാധ്യത ഇല്ലാതാക്കുന്നതിനാണ് ഇവർ ലക്ഷ്യമിടുന്നത്. ഒരു മൺസൂൺ കാലം വലിയ കൊഴിഞ്ഞു പോക്കുകൾ ഇല്ലാതെ കൂട്ടായ്മ മുന്നോട്ട് പോയി. വരും നാളുകളിൽ നൂറിടങ്ങളിൽ എങ്കിലും മഴമാപിനി സ്ഥാപിച്ച് വിപുലമായ മഴ വിവര ശേഖരണത്തിന്റെ ശൃംഖല രൂപപ്പെടുത്തി എടുക്കുകയും ആഗോള താപനത്തിന്റെ ഭാഗമായി വരുന്ന കാലാവസ്ഥ വ്യതിയാനത്തെ പറ്റി വരും തലമുറയ്ക്ക് ഉൾപടെ പഠിക്കാൻ കഴിയുന്ന രീതിയിൽ മഴയെ അടയാളപ്പെടുത്തി വെക്കുകയും, ആഗോള താപനം ഇല്ലാതാക്കാൻ കാർബൺ നൂട്രാലിറ്റി കൈവരിക്കുന്നതിന്റെ പ്രധാന്യം ജനങ്ങളിൽ എത്തിക്കുകയുമാണ് ലക്ഷ്യം.

ഒപ്പം ഏറ്റവും ക്രിട്ടിക്കലായ നിലമ്പൂരിലെ ഒരു ചെറു നീർത്തടം ദത്തെടുത്ത്, അവിടുത്തെ ജനങ്ങളുടെ സഹായത്തോടെ അവ കൃത്യമായി മാപ്പ് ചെയ്ത്, അവിടെ മഴ മാപിനികൾ സ്ഥാപിച്ച് അവർക്ക് കൃത്യതയാർന്ന മുന്നറിയിപ്പ് കൊടുക്കുന്ന തലത്തിലേക്ക് ഒരു മൊബെൽ ആപ്‌ളിക്കേഷൻ വികസിപ്പിച്ചെടുക്കുന്നതിലേക്കാണ് ഇനി ഈ കൂട്ടായ്മ ശ്രദ്ധയൂന്നുന്നത്.

കൃത്യമായ രീതിയിൽ കാലാവസ്ഥ പ്രവചനം പോലും സാധ്യമാകാത്ത കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. കേരളത്തിൽ മഴ മൂലം ഉണ്ടാകുന്ന പ്രകൃതി ദുരന്തം ആവർത്തിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മീനച്ചിലാറിന്റേയും മണിമലയാറിന്റേയും തീരത്ത് ഉണ്ടായ അനുഭവം ഇത്തരം കൂട്ടായ്മകൾ കേരളത്തിൽ ഉടനീളം സർക്കാർ തന്നെ മുൻകൈ എടുത്ത് വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നു. മഴമൂലം ഉണ്ടാകുന്ന അപകടം ഒഴിവാക്കാൻ ഓരോ മേഖലയിലും കൃത്യമായി മഴയുടെ അളവ് തിരിച്ചറിയുകയും പ്രയാസം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടങ്ങളിൽ ദുരന്ത നിവാരണ സംഘത്തെ വിന്യസിച്ചു ആളാപായം ഇല്ലാതാക്കുകയും ചെയ്യേണ്ടതുണ്ട്.

ഇടുക്കി, കോട്ടയം ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ 11 ഇടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ 3 ഇടത്ത് മാത്രമാണ് ആളപായം ഉണ്ടായത് എന്നത് നമ്മുടെ സംവിധാനങ്ങളുടെ കാര്യക്ഷമത തന്നെയാണ്. കൂടുതൽ ശക്തവും കാര്യക്ഷമവുമായ സംവിധാനം രൂപപെടുത്തി എടുക്കാൻ മഴയുടെ ശക്തി തിരിച്ചറിയുന്ന ഇത്തരം കൂട്ടായ്മകൾ കേരളത്തിൽ ഉടനീളം അനിവാര്യമാണെന്നും ഈ സംഘം നിരീക്ഷിക്കുന്നു.

Tags: Keralarainrain trackers malappuram

Related Posts

അതി തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്
Kerala News

അതി തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ്

January 10, 2026
3
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ 12 വരെ മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്‌

January 9, 2026
2
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

അതിജീവിതയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ

January 5, 2026
3
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ വീണ്ടും മഴയ്ക്ക് സാധ്യത, ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ചക്രവാതചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടു

January 2, 2026
6
പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും; സംസ്ഥാനത്ത് പലയിടങ്ങളിലും ഗതാഗത നിയന്ത്രണം, ബാറുകള്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും
Kerala News

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും; സംസ്ഥാനത്ത് പലയിടങ്ങളിലും ഗതാഗത നിയന്ത്രണം, ബാറുകള്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും

December 31, 2025
6
ക്രിസ്മസ് ദിനങ്ങളിൽ റെക്കോർഡ് മദ്യവിൽപ്പന; കുടിച്ചത് 332.62 കോടിയുടെ മദ്യം
Kerala News

ക്രിസ്മസ് ദിനങ്ങളിൽ റെക്കോർഡ് മദ്യവിൽപ്പന; കുടിച്ചത് 332.62 കോടിയുടെ മദ്യം

December 26, 2025
4
Load More
Next Post
Uttarakhand | Bignewslive

കനത്ത മഴയ്ക്ക് ശമനം : ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം 48 ആയി

സംസ്ഥാനത്ത് ശക്തമായ മഴ; 12 ജില്ലകളിൽ യെല്ലോ അലർട്ട്; ഉരുൾ പൊട്ടലും മണ്ണിടിച്ചിലും കടലാക്രമണവും ഉണ്ടായേക്കാം; മുന്നറിയിപ്പ്

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ വ്യാപകമഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ ജാഗ്രതാ നിർദേശം

kaniv 108 ambulance | Bignewslive

'കനിവ് 108' ല്‍ അതിഥി തൊഴിലാളിക്ക് സുഖപ്രസവം; ആഷ്ലിയുടെ പരിചരണത്തില്‍ ആംബുലന്‍സില്‍ നടക്കുന്ന രണ്ടാമത്തെ പ്രസവം, അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്ജ്

Discussion about this post

RECOMMENDED NEWS

പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി

പാലക്കാട്‌ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ കണ്ടെത്തി

16 hours ago
9
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി

10 hours ago
5
‘കർമ്മയോദ്ധ’ വിവാദത്തിൽ മേജർ രവിക്ക് തിരിച്ചടി; തിരക്കഥ മേജര്‍ രവിയുടേതല്ലെന്ന് കോടതി

തൃപ്പൂണിത്തുറയിൽ മേജർ രവിയെ കളത്തിലിറക്കാൻ ബിജെപി

10 hours ago
5
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ല, ആവശ്യം തള്ളി കോണ്‍ഗ്രസ്

രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി

8 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version