കോട്ടയം: ‘യാത്രക്കാരുടെ ജീവന് രക്ഷിച്ചതിന് സസ്പെന്‍ഡ് ചെയ്ത സന്തോഷം കൊണ്ട് പുളകിതനായി ജയനാശാന് തബല എടുത്ത് പെരുക്കിയപ്പോള്‍’ തലകെട്ടോടെ തബല കൊട്ടുന്ന വീഡിയോ പങ്കുവെച്ച് പരിഹാസവുമായി ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്‍.
പൂഞ്ഞാറിലെ വെള്ളക്കെട്ടില്‍ യാത്രക്കാരുമായി കെഎസ്ആര്‍ടിസി ബസ് മുങ്ങിയ സംഭവത്തിനു പിന്നാലെ ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെ രൂക്ഷവിമര്‍ശനം സെബാസ്റ്റ്യന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
ശേഷമാണ് തബല കൊട്ടുന്ന വീഡിയോയും പങ്കുവെച്ച് അടുത്ത പരിഹാസവുമായി രംഗത്തെത്തിയിരിക്കുന്നത്. വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതിനാണ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്യുന്നതെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു.
Discussion about this post