ഒറ്റപ്പാലം: വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് പിടഞ്ഞ പത്ത് വയസുകാരിയുടെ ജീവന് രക്ഷിച്ച് യുവാവ്. തിരുമിറ്റക്കോട് ചെറുകാട് കളത്തുംപടിക്കല്‍ ഷെരീഫാണ് ദൈവത്തിന്റെ കരങ്ങളായി കുഞ്ഞിന് രക്ഷയായത്.
വെല്‍ഡിങ് തൊഴിലാളിയായ ഷെരീഫ് നിലവിളി കേട്ടാണ് സംഭവസ്ഥലത്തെത്തിയത്. വൈദ്യുതി പോസ്റ്റില്‍ നിന്നുള്ള എര്‍ത്ത് വയറില്‍ നിന്ന് ഷോക്കേറ്റ പെണ്‍കുട്ടി വൈദ്യുതി ബന്ധം വേര്‍പ്പെടുത്താന്‍ കഴിയാതെ പിടയുകയായിരുന്നു.
ഷെരീഫ് മുണ്ട് ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കയ്യില്‍ ചുറ്റി ബന്ധം വേര്‍പെടുത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാനും കഴിഞ്ഞതിനാല്‍ ജീവന് രക്ഷിക്കാനായി. ജീവന് രക്ഷിക്കുകയെന്നത് മഹത്തായ ഒരു പ്രവൃത്തിയാണ്. ഷെരീഫിനെ അഭിനന്ദിച്ച് സ്പീക്കര്‍ എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
Discussion about this post