കൊല്ലം; കൊല്ലം ശൂരനാട്ട് കെഎസ്ആര്‍ടിസി ബസിനടിയിലേയ്ക്ക് വീണ വീട്ടമ്മയ്ക്ക് അതിദാരുണ മരണം. മേരിക്കുട്ടി എന്ന വീട്ടമ്മയാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അപകടം. ബസിനടിയിലേയ്ക്ക് വീണ ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി, ഉടനെ, സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വെണ്മണിയിലുള്ള കുടുംബവീട്ടിലേക്ക് മകന് സിബിനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു ദാരുണമായ അപകടം നടന്നത്. ഇരുചക്രവാഹനത്തില്‍ മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്ക് റോഡില്‍നിന്ന് തെന്നിമാറുകയും മറിയുകയുമായിരുന്നു. തുടര്‍ന്ന് മേരിക്കുട്ടി റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ വന്ന ബസ് ഇവരുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും മരണം സംഭവിക്കുകയുമായിരുന്നു.
എന്നാല്‍, ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു എന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതേത്തുടര്‍ന്ന് പോലീസ് ബസ് കസ്റ്റഡിയിലെടുക്കുകയും ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതോടെയാണ് അപകടത്തിലെ നിജസ്ഥിതി വെളിപ്പെട്ടത്.
Discussion about this post