തിരുവനന്തപുരം: വനിതാ സംഘടനയായ ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ മന്ത്രി കെകെഷൈലജയുമായി കൂടിക്കാഴ്ച നടത്തി. ബീന പോളും വിധു വിന്‍സന്റുമാണ് മന്ത്രിയെ കണ്ടത്. മന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
ദിലീപ് വിഷയത്തില്‍ ഡബ്ല്യൂസിസി കഴിഞ്ഞ ദിവസം പരസ്യ നിലപാട് സ്വീകരിച്ചതിന്റെ കാരണവും വിശദാംശങ്ങളും ഇരുവരും മന്ത്രിയെ ബോധ്യപ്പെടുത്തും. വിഷയത്തില്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകണമെന്ന ആവശ്യവും ഇരുവരും ഉന്നയിച്ചുവെന്നാണ് വിവരം.