തൃശൂര്‍: തൃശൂരിന്റെ പ്രിയപ്പെട്ട കലക്ടര്‍ അനുപമ വീണ്ടും സമൂഹമാധ്യമങ്ങളില്‍ സ്റ്റാറാവുകയാണ്. പാലിയേക്കര ടോള്‍പ്ലാസയിലെ കിലോമീറ്ററുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ ജനം ബുദ്ധിമുട്ടിയപ്പോള്‍ അടിയന്തരമായി ഇടപെട്ടത് കലക്ടര്‍ അനുപമയാണ്.
അഞ്ച് വാഹനങ്ങളേക്കാള്‍ കൂടുതലുണ്ടെങ്കില്‍ കാത്തുനിര്‍ത്താതെ കടത്തി വിടണമെന്നാണ് ചട്ടം. എന്നാല്‍ മിക്ക ടോള്‍ പ്ലാസകളിലും ചട്ടമൊക്കെ കാറ്റില്‍ പറത്താറാണ് പതിവ്.ഇന്നലെ ടോള്‍പ്ലാസയിലെ വാഹനക്കുരുക്കില്‍ കലക്ടറും പതിനഞ്ച് മിനിട്ടോളം അകപ്പെട്ടു.
അവസാനം ടോള്‍ബൂത്ത് തുറന്ന് വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. ഇത്രയും ഗതാഗതക്കുരുക്കുണ്ടായിട്ടും അത് പരിഹരിക്കാന്‍ മുന്‍കൈയ്യെടുക്കാത്ത പോലീസിനെയും ടോള്‍പ്ലാസ ജീവനക്കാരെയും കലക്ടര്‍ ശാസിച്ചു.
തിരുവനന്തപുരത്ത് ജില്ല കലക്ടര്‍മാരുടെ യോഗം കഴിഞ്ഞു മടങ്ങി വരുമ്പോള്‍ രാത്രി പതിനൊന്ന് മണിയോടെയാണ് കലക്ടര്‍ അനുപമ ഗതാഗതക്കുരുക്കില്‍പ്പെട്ടത്. ഗതാഗതക്കുരുക്ക് പൂര്‍ണ്ണമായി മാറിയ ശേഷമാണ് കലക്ടര്‍ ഇവിടെ നിന്നും മടങ്ങിയത്. സമൂഹമാധ്യമങ്ങളില്‍ നിറയെ കലക്ടര്‍ക്ക് കൈയ്യടിയാണ് ലഭിക്കുന്നത്.
Discussion about this post