തിരുവനന്തപുരം: സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാൽ മാത്രമേ സിനിമ തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.ടെസ്റ്റ് പോസിറ്റിവി നിരക്ക് എട്ട് ശതമാനമെങ്കിലുമായാൽ തിയറ്ററുകൾ തുറക്കാം. വിനോദ നികുതി ഇളവ് നൽകുന്നത് സർക്കാർ പരിഗണനയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് തിയേറ്ററുകൾ തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകണമെന്നവശ്യവുമായി തീയറ്ററുടമകളുടെ സംഘടനയായ ഫിയോക് കഴിഞ്ഞ ദിവസം കൊച്ചിയിൽ യോഗം ചേർന്നിരുന്നു. മുഴുവൻ വ്യവസായ വാണിജ്യ സ്ഥാപനങ്ങളും തുറക്കാൻ അനുമതി നൽകിയിട്ടും തിയേറ്ററുകളെ മാത്രം ഒഴിവാക്കിയത് ശരിയല്ലെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടിരുന്നു
Discussion about this post