കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് റോഡില്‍ ചോര വാര്‍ന്ന് ഒഴുകുന്ന യുവാക്കളുടെ ജീവന് കാത്ത് രക്ഷിച്ച വീട്ടമ്മ ഗീതയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് കേരളാ പോലീസും. നാട് നീളെ വീട്ടമ്മയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്നതിനു പിന്നാലെയാണ് കേരളാ പോലീസിന്റെ അഭിനന്ദനങ്ങളും ഗീതയെ തേടിയെത്തുന്നത്.
വാഹനാപകടത്തില്‍ ചോര വാര്‍ന്ന് യുവാക്കള്‍ നടുറോഡില്‍ കഴിയുമ്പോഴും ആണ്തരികള് ഉള്‍പ്പടെയുള്ളവര്‍ നോക്കി നില്‍ക്കുമ്പോഴാണ് ഗീതയുടെ ഇടപെടല്‍. ഇതോടെ രണ്ട് ജീവനുകളാണ് മരണത്തിന്റെ വക്കില്‍ നിന്നും കരകയറിയത്. ബന്ധുവിന്റെ മകനെ സ്കൂളില്‍ അയച്ച ശേഷം മകനുമായി കാര്‍ ഡ്രൈവ് ചെയ്തു വീട്ടിലേക്കു മടങ്ങവേ ആള്‍ക്കൂട്ടം കണ്ടാണ് ഗീത വണ്ടി നിര്‍ത്തിയത്.
തലയ്ക്കു പരുക്കേറ്റ് രക്തം വാര്‍ന്ന അവസ്ഥയിലായിരുന്നു യുവാക്കള്‍. ഒട്ടേറപ്പേര്‍ കാഴ്ചക്കാരായി മാത്രം നില്‍ക്കെയാണ്, ഗീത ഇവരെ വേഗം ആശുപത്രിയില്‍ എത്തിച്ചത്. ബന്ധുക്കളെ വിവരമറിച്ചതും ഗീതയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കിയിട്ടാണ് ഗീത മടങ്ങിയത്. ഈ നന്മ മനസിന് നിറകൈയ്യടികളാണ് നാനാ ഭാഗത്ത് നിന്നും എത്തുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ആള്‍ക്കൂട്ടം നോക്കിനിന്നു; അപകടത്തില്‍പ്പെട്ട യുവാക്കളെ രക്ഷിച്ചത് വീട്ടമ്മ.
ആലപ്പുഴ ചാരുംമൂടില്‍ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് ബോധരഹിതരായി റോഡില്‍ക്കിടന്ന രണ്ടു യുവാക്കള്‍ ജീവന് രക്ഷിക്കാനായി കേണപേക്ഷിച്ചിട്ടും ആള്‍ക്കൂട്ടം നോക്കി നിന്നതേയുള്ളൂ. എന്നാല്‍ അത് വഴി വന്ന ഒരു വീട്ടമ്മയുടെ ഇടപെടല്‍ ആ രണ്ടു യുവാക്കളുടെ ജീവന് രക്ഷിച്ചു. ബൈക്ക് അപകടത്തില്‍പ്പെട്ട ഇടപ്പോണ്‍ സ്വദേശികളായ പ്രദീപിനെയും പ്രകാശിനെയും നാട്ടുകാര്‍ നോക്കി നില്‍ക്കെ ആശുപത്രിയിലെത്തിച്ചത് ഗീത സന്തോഷ് (44) എന്ന വീട്ടമ്മയാണ് …
ബന്ധുവിന്റെ മകനെ സ്കൂളില്‍ അയച്ച ശേഷം മകനുമായി കാര്‍ ഡ്രൈവ് ചെയ്തു വീട്ടിലേക്കു മടങ്ങവേ ആള്‍ക്കൂട്ടം കണ്ടാണ് ഗീത വണ്ടി നിര്‍ത്തിയത്. തലയ്ക്കു പരുക്കേറ്റ് രക്തം വാര്‍ന്ന അവസ്ഥയിലായിരുന്നു യുവാക്കള്‍. ഒട്ടേറപ്പേര്‍ കാഴ്ചക്കാരായി മാത്രം നില്‍ക്കെയാണ്, ഗീത ഇവരെ വേഗം ആശുപത്രിയില്‍ എത്തിച്ചത്. ബന്ധുക്കളെ വിവരമറിച്ചതും ഗീതയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പാക്കിയിട്ടാണ് ഗീത മടങ്ങിയത്.പരുക്കേറ്റ പ്രകാശ് ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജിലും പ്രദീപ് ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിലുമാണ്.
ഇടപ്പോണ്‍ സംഗീതയില്‍ എസ്.സന്തോഷിന്റെ ഭാര്യയായ ഗീത ഭര്‍ത്താവിനോടൊപ്പം സൗദിയില്‍ ആയിരുന്നു. 8 മാസമായി ഇടപ്പോണിലുള്ള വീട്ടില്‍ താമസമാക്കിയിട്ട്. പത്തിലും, എട്ടിലും പഠിക്കുന്ന സംഗീത, സംഗീത് എന്നിവര്‍ മക്കളാണ്.
മാതൃകാപരമായ ഇടപെടല്‍ നടത്തി യുവാക്കളെ ആശുപത്രിയിലെത്തിച്ച ഗീത സന്തോഷിന് കേരളപോലിസിന്റെ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തുന്നു
Discussion about this post