തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും.നാളെ ഉച്ചകഴിഞ്ഞ് മൂന്നു മണിയ്ക്കാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കുക. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലായിരിക്കും ഇത്തവണയും എന്നാണ് സൂചന.
കോവിഡും തെരഞ്ഞെടുപ്പും കാരണം വൈകിയാണ് പരീക്ഷ ആരംഭിച്ചത്. രണ്ടാം തരംഗം വന്നതോടെ ഇത് വീണ്ടും നീണ്ടുപോയി. ജൂലൈ 15നാണ് അവസാന പരീക്ഷയായ പ്രാക്ടിക്കല്‍ തീര്‍ന്നത്.
പരീക്ഷ കഴിഞ്ഞ് 15 ദിവസത്തിനുള്ളിലാണു ഫലപ്രഖ്യാപനം വരുന്നത്. തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തോടൊപ്പം ടാബുലേഷനും അതതു സ്കൂളുകളില്‍ നിന്നും ചെയ്തതാണു ഫലം പ്രസിദ്ധീകരിക്കുന്ന നടപടികള്‍. വേഗത്തിലാക്കിയത്.
Discussion about this post