ഇടുക്കി: ഒന്നരവര്‍ഷത്തോളമായി തുടരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളി, ഇടമലക്കുടി പഞ്ചായത്തില്‍ ഇതാദ്യമായി കോവിഡ് സ്ഥിരീകരിച്ചു.
ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇടമലക്കുടിയില്‍ ഒരാള്‍ക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.
വീട്ടമ്മയ്ക്ക് മറ്റ് ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. 24കാരന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്ത് കൂടിയാണ് ഇടമലക്കുടി. പുറമേ നിന്ന് ആരേയും പ്രവേശിപ്പിക്കാതെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവിടുത്തെ ജനങ്ങള്‍. ഭക്ഷണസാധനങ്ങളടക്കം എത്തിക്കാന്‍ ഇടയ്ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ എത്തിയിരുന്നു. ഇവരില്‍ നിന്നാകാം രോഗബാധയെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post