കോട്ടയം: വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം. പാല പൂവരണിയിലാണ് അപകടം. അയര്‍ക്കുന്നം സ്വദേശിനി ഉഴുന്നാലില്‍ മിനി ജോര്‍ജാണ് മരിച്ചത്. അപകടം സംഭവിച്ച ഉടനെ മിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പൂവരണി ടൗണില്‍ ലാബ് നടത്തിവരികയാണ് മിനി. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ ലാബിലേക്ക് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. പൂവരണി മൂലേതുണ്ടി റോഡിലാണ് അപകടമുണ്ടായത്. അപകടമുണ്ടായ സമയത്ത് എതിരെ ഒരു വാഹനം വന്നിരുന്നു.
ഈ വാഹനത്തിന് ഇടിച്ചാണോ അപകടമുണ്ടായതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ഇടിയുടെ ആഘാതത്തില്‍ മിനി റോഡിലേക്ക് തലയടിച്ച വിഴുകയായിരുന്നുവെന്നും പറയപ്പെടുന്നു. സംഭവത്തില്‍ പൊലിസ് അന്വേഷണം നടത്തി വരികയാണ്.
Discussion about this post