കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീറും ചേര്‍ന്ന് തന്നെ കുടുക്കിയതാണന്ന നടന്‍ ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി.
ആരോപണത്തില്‍ കഴമ്പില്ലെന്നും തക്കതായ തെളിവു ഹാജരാക്കാന്‍ ദിലീപിന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നടിയെ തട്ടിക്കൊണ്ട് പോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയും കോടതി തള്ളി.
കേസില്‍ അന്വേഷണം തൃപ്തികരമാണന്നും അന്വേഷണ ഏജന്‍സിയെ തീരുമാനിക്കാന്‍ പ്രതിയായ ദിലീപിന് അവകാശമില്ലെന്നും ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി.